ശതകോടീശ്വരന്മാരുടെ കുറഞ്ഞ ഉറക്കത്തെയും പരിഹസിച്ച് മെലിൻഡ ഗേറ്റ്സ്,
വിശ്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മെലിൻഡ ഓരോ രാത്രിയിലും കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാന്‍ ശ്രമിക്കുന്നുവെന്നും അവകാശപ്പെട്ടു
എലോൺ മസ്ക്, ജെഫ് ബെസോസ്, ഡൊണാൾഡ് ട്രംപ് ഇങ്ങനെ നീളുന്നു പടിഞ്ഞാറിന്‍റെ ശതകോടീശ്വരന്മാരുടെ നിര. ഇവരില്‍ ആരുടെ ഇന്‍റര്‍വ്യൂ എടുത്താലും അതിലെല്ലാം കേള്‍ക്കാന്‍ പറ്റുന്ന ഒരു സ്ഥിരം പല്ലവിയാണ് കുറഞ്ഞ ഉളക്ക സമയവും കുടുതല്‍ കഠിനാധ്വാനവും. എന്നാല്‍ ഇതിനെ പരിസഹിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്, സാക്ഷാൽ ബില്‍ ഗേറ്റ്സ് എന്ന മറ്റൊരു ശതകോടീശ്വരന്‍റെ മുന്‍ ഭാര്യ. ഉറക്കം ഉപേക്ഷിച്ചുള്ള ഇത്തരം കഠിനാധ്വാനങ്ങള്‍ ഏറ്റവും അപകടകരമാണെന്ന് മെലിൻഡ ഗേറ്റ്സ് അഭിപ്രായപ്പെടുന്നു.
വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് മെലിൻഡ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞത്. വിശ്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മെലിൻഡ ഓരോ രാത്രിയിലും കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാന്‍ ശ്രമിക്കുന്നുവെന്നും അവകാശപ്പെട്ടു. മതിയായ ഉറക്കം ലഭിക്കാതെ ജോലി ചെയ്യുന്നതിനെ മഹത്വവത്കരിക്കുന്ന 'വിഷ സംസ്കാര'ത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവര്‍ വിശദീകരിച്ചു. രാവും പകലും ജോലി ചെയ്യുന്നതിനെക്കുറിച്ച് വീമ്പിളക്കുന്ന ചില സംരംഭകർക്കൊപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ആരും അവരുടെ ചുറ്റും നിൽക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. കുറഞ്ഞ ഉറക്കം എന്ന ആശയം തന്നെ "വളരെ മണ്ടത്തരം" എന്നാണ് മെലിൻഡയുടെ അഭിപ്രായം.
റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ല, പക്ഷേ, സീറ്റ് വേണം; യുവാവിന്‍റെ 'തര്‍ക്കം' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതേസമയം മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിന്‍റെ മുൻ ഭർത്താവ് ബിൽ ഗേറ്റ്സും തന്‍റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളിൽ "ഉറക്കം അലസതയാണ്" എന്ന് വിശ്വസിച്ചിരുന്നു. 2023 ൽ അൺകൺഫ്യൂസ് മി വിത്ത് ബിൽ ഗേറ്റ്സ് പോഡ്കാസ്റ്റിനിടെ ബില്‍ ഗേറ്റ്സ് ഇത് സമ്മതിച്ചിരുന്നു. പരിമിതമായ മണിക്കൂറുകൾ തന്‍റെ വർക്ക് ഡെസ്കിന് കീഴിൽ ഉറങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന എലോൺ മസ്ക് പോലും കഴിഞ്ഞ വർഷം തന്‍റെ ദിനചര്യ മാറ്റിയതായും ഇപ്പോൾ എല്ലാ ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുന്നുവെന്നും പരാമർശിച്ചിരുന്നു. മാത്രമല്ല മതിയായ ഉറക്കമില്ലായ്മ തന്‍റെ ഉദ്പാദന ക്ഷമതയേ ബാധിച്ചതായും മസ്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.