കുഴിയടുപ്പില്‍ അഗ്നി ജ്വലിച്ചു, കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കം
13 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കഴിഞ്ഞ ദിവസം കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമിക്ഷേതത്തിൽ നിന്നും ദീപവും തിരിയും ആചാരപ്രകാരം കൊണ്ടു വന്ന് കുഴിയടുപ്പിൽ തീ പകർന്നതോടെയാണ് തുടക്കമായത്. നാലു നാൾ നീണ്ട് നിൽക്കുന്ന പെരുങ്കളിയാട്ടം ഏഴിന് സമാപിക്കും.
പയ്യന്നൂർ : കോറാം മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. 13 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കഴിഞ്ഞ ദിവസം കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമിക്ഷേതത്തിൽ നിന്നും ദീപവും തിരിയും ആചാരപ്രകാരം കൊണ്ടു വന്ന് കുഴിയടുപ്പിൽ തീ പകർന്നതോടെയാണ് തുടക്കമായത്. നാലു നാൾ നീണ്ട് നിൽക്കുന്ന പെരുങ്കളിയാട്ടം ഏഴിന് സമാപിക്കും.
ഉച്ചക്ക് ഒന്നിന് കളിയാട്ടം തുടങ്ങി. മൂന്നിന് ആദ്യ തോറ്റം അരങ്ങിലെത്തി. തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചതോറ്റം അരങ്ങിലെത്തി. തോറ്റത്തോടൊപ്പം ഭക്തിനിർഭരമായ നെയ്യാട്ടവും നടന്നു. വൈകീട്ട് പുലിയൂർ കണ്ണന്റെ വെള്ളാട്ടം അരങ്ങിലെത്തി. തുടർന്ന് അന്നദാനത്തിന് തുടക്കമായി. രാത്രി മൂവർ തോറ്റം, മടയിൽ ചാമുണ്ഡിയുടെയും വിഷ്ണുമൂർത്തിയുടെയും തോറ്റത്തോടെ ആദ്യദിന അനുഷ്ഠാന ചടങ്ങുകൾ അവസാനിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് പുലിയൂർ കണ്ണൻ പുറപ്പാടോടെ രണ്ടാം ദിവസത്തെ ചടങ്ങുകൾ ആരംഭിച്ചു.
കലാ- സാംസ്കാരിക പരിപാടികൾക്കും ഇന്നലെ തുടക്കമായി. വൈകീട്ട് ശിൽപി ഉണ്ണികാനായിയുടെ അദ്ധ്യക്ഷതയിൽ പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ, സ്വാമി കൃഷ്ണാനന്ദഭാരതി, ബാലൻ കോറോത്ത്,കലാമണ്ഡലം ലത, അസീസ് തായിനേരി,അമ്പു പെരുവണ്ണാൻ,എ.വി.മാധവപൊതുവാൾ,കിഴക്കില്ലത്ത് ഈശ്വരൻ നമ്പൂതിരി, ഗണേഷ്കുമാർ കുഞ്ഞിമംഗലം എന്നിവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‍തു. തുടർന്ന് സംഗീത വിരുന്ന് അരങ്ങേറി.
പെരുങ്കളിയാട്ടത്തിന്റെ അനുബന്ധ ചടങ്ങുകളിൽ ഏറെ സവിശേഷവും പ്രധാനപ്പെട്ടതുമായ കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള എടുത്തുപിടിച്ച് വരവ് കഴിഞ്ഞ ദിവസം നടന്നു. മുച്ചിലോട്ടമ്മയുടെ അന്നദാനത്തിനായി കലവറയിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ക്ഷേത്രം കോയ്‍മമാരുടെയും ആചാരക്കാരുടെയും സമുദായക്കാരുടെയും കൂട്ടായിക്കാരുടെയും വാല്യക്കാരുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ വാദ്യഘോഷങ്ങളോടെ കണ്ടോത്ത് നിന്നും കാഴ്ചയായി വന്ന് മുച്ചിലോട്ട് ഭഗവതിക്ക് സമർപ്പിച്ചു.
പെരുങ്കളിയാട്ടത്തിന്‍റെ ഭാഗമായി ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്‍കാരിക സമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനൻ എം എൽ എ അദ്ധ്യക്ഷനാകും. തുടർന്ന് സ്റ്റീഫൻ ദേവസ്യയും ആട്ടം കലാസമിതിയും ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക് ഈവന്‍റ് അരങ്ങേറും.
മുച്ചിലോട്ട് ഇന്ന്
പുലർച്ചെ 3 മണി
പുലിയൂർ കണ്ണൻ ദൈവം പുറപ്പാട്
രാവിലെ 6 മണി
കണ്ണങ്ങാട്ട് ഭഗവതി
രാവിലെ 7.30
പുലിയൂര്കാളി
8.30
മടയിൽ ചാമുണ്ഡി
9 മണി
വിഷ്ണുമൂർത്തി
9.30 തുലാഭാരം
11 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ അന്നദാനം
വൈകിട്ട് മൂന്നു മണി
മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം , നെയ്യാട്ടം
വൈകിട്ട് അഞ്ച് മണി
പുലിയൂർകണ്ണൻ ദൈവം വെള്ളാട്ടം
വൈകിട്ട് 6 മുതല്‍ 11 വരെ
അന്നദാനം
മൂവർ തോറ്റം, നെയ്യാട്ടം - രാത്രി 10 , പനയാൽ ഭഗവതി തോറ്റo -11.30 , മടയിൽ ചാമുണ്ഡി തോറ്റം, വിഷ്ണുമൂർത്തി തോറ്റം - 11.45
തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ
തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!
നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!
ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!
ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!
തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!
ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!
നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!
കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!
നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!
തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!
മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!
ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!
തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!
ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!
പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ
മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!
കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!
തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, ഇതാ വള്ളിയമ്മയും ദേവക്കൂത്തും!
ആണഹന്ത കുടിച്ചുവറ്റിച്ച് കുന്നിക്കുരു ശോഭയാര്‍ന്ന പെണ്‍കരുത്ത്; ഇതാ രക്തചാമുണ്ഡി!
നടന്നെത്തും ഇടമെല്ലാം നിനക്കെന്ന് പരിഹാസം, ഒറ്റക്കാലുമായി ഒറ്റനിമിഷത്തില്‍ കാതങ്ങള്‍ താണ്ടി കന്യക!
.