വിശ്വസിക്കാനാവുമോ? യുവതിയെ അമ്പരപ്പിച്ച് ഒരു ​ഗ്രാമം, മറ്റൊരിടത്തും ഇങ്ങനെയുള്ള പേര് നിങ്ങൾ കണ്ടുകാണില്ല

600-700 പേർ താമസിക്കുന്ന ​ഗ്രാമത്തിൽ ഒരിക്കൽ പോലും ഒരാളുടെ പേരായി കണക്കാക്കുന്ന ഈണം ആവർത്തിച്ച് വരുന്നില്ല എന്നതാണ് മറ്റൊരു അവിശ്വസനീയമായ കാര്യം. 

Kongthong Meghalaya Whistling Village Influencer shares video

വളരെ വ്യത്യസ്തമായ അനേകം ​ഗ്രാമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. അതിന്റെ പ്രത്യേകതകൾ കൊണ്ട് അത് നമ്മളെ ആകർഷിച്ചും കാണും. അതുപോലെ തികച്ചും മനോഹരവും വ്യത്യസ്തവുമായ ഒരു ​ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ. 

മേഘാലയയിലാണ് ഈ മനോഹരമായ ​ഗ്രാമം ഉള്ളത്. കോങ്തോങ് എന്ന ഈ ​ഗ്രാമം അറിയപ്പെടുന്നത് അവിടെയുള്ളവരുടെ പേരുകളുടെ പ്രത്യേകത കൊണ്ടാണ്. ഇവരുടെ പേരുകൾ നമ്മുടേത് പോലെയല്ല. ഓരോ ഈണങ്ങളാണ്. ചൂളംവിളി പോലെയുള്ള ഈ ഈണങ്ങളാണ് ഇവിടെ ഓരോരുത്തർക്കും പേരായിട്ടുള്ളത്. അതിനാൽ ഈ ​ഗ്രാമം അറിയപ്പെടുന്നത് തന്നെ 'വിസിലിം​ഗ് വില്ലേജ്' എന്നാണ്. 

ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ നേഹ റാണയാണ് ഈ ​ഗ്രാമത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾ കോങ്തോങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടുത്തെ ഓരോരുത്തരും ഓരോ പ്രത്യേക ഈണത്തിലാണ് അറിയപ്പെടുന്നത്. തലമുറകളായി തുടരുന്ന പാരമ്പര്യമാണ് ഇത് എന്നാണ് അവൾ തന്റെ പോസ്റ്റിൽ പറയുന്നത്. 

നേഹ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ അവൾ ആ നാട്ടിലെ ആളുകളോട് സംസാരിക്കുന്നതും കാണാം. ഓരോരുത്തരോടും അവൾ പേര് ചോദിക്കുന്നുണ്ട്. അവർ തങ്ങളുടെ പേര് പറയുന്നു. മുതിർന്നവർക്ക് മുതൽ‌ കൊച്ചുകുട്ടികൾക്ക് വരെ ഇങ്ങനെ ഓരോ ഈണത്തിലുള്ള പേരുകൾ ഉണ്ടെന്ന് ഇതിൽ കാണാം. 

600-700 പേർ താമസിക്കുന്ന ​ഗ്രാമത്തിൽ ഒരിക്കൽ പോലും ഒരാളുടെ പേരായി കണക്കാക്കുന്ന ഈണം ആവർത്തിച്ച് വരുന്നില്ല എന്നതാണ് മറ്റൊരു അവിശ്വസനീയമായ കാര്യം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Rana (@finding.neha)

'ജിംഗർവായ് ലോബെയ്' (Jingrwai lawbei) എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒരമ്മയ്ക്ക് തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനോടുള്ള സ്നേഹമായിക്കൂടി ഇത് അറിയപ്പെടുന്നു. കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുമ്പോൾ തന്നെ അമ്മ ഈ ഈണം ഉണ്ടാക്കിയെടുക്കുന്നു. പിന്നീട്, കുഞ്ഞുങ്ങൾ പിറന്നുവീഴുമ്പോൾ മുതൽ ആ ഈണത്തിൽ അവരെ വിളിക്കുന്നു. അങ്ങനെ അതവരുടെ പേരായി മാറുകയും ചെയ്യുന്നു. 

എന്തായാലും, നേഹ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകളെ ആകർഷിച്ചു. 

ഹീറോസ് തന്നെ, ഒന്നും നോക്കിയില്ല ഒത്തുപിടിച്ചു; 600 കിലോ ഭാരം, ചതുപ്പിൽവീണ കണ്ടാമൃഗത്തെ ചുമലിലേറ്റി ഉദ്യോഗസ്ഥർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios