ഇതാണോ ഇന്ത്യയിലെ ആദ്യത്തെ സെൽഫി? എടുത്തത് ഇങ്ങനെ

കലയിലും ഫോട്ടോഗ്രാഫിയിലും വലിയ അഭിനിവേശമുള്ളവരായിരുന്നു ദമ്പതികൾ. വാസ്തവത്തിൽ, സ്വന്തമായി ക്യാമറയുള്ള രണ്ടാമത്തെ രാജകുടുംബമായിരുന്നു മഹാരാജയുടേത്.

Is this the first selfie in India?

സെൽഫി എന്നാൽ ഇന്ന് പുതുമയുള്ളൊരു വാക്ക് ഒന്നുമല്ല, എന്തിനും ഏതിനും എപ്പോഴും ഇപ്പോൾ സെൽഫിയുണ്ട്. ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ അവിടെ സെൽഫിയും ഉണ്ട്. സെൽഫിയെടുക്കാനറിയത്തവർ വരെ ഇന്ന് വളരെ കുറവാണ്. 2013 -ൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറി ആ വർഷത്തെ വാക്കായി തെരഞ്ഞെടുത്തത് സെൽഫി എന്ന വാക്കാണ്. 

എന്നാൽ, ഇങ്ങനെ ഫോട്ടോ എടുക്കുന്ന രീതി ഇന്ത്യയിൽ ആദ്യം വരുന്നത് സ്മാർട്ട് ഫോണിനൊപ്പമാണോ. അല്ല എന്നാണ് പറയുന്നത്. സ്വയം ചിത്രങ്ങളെടുക്കുന്ന രീതി ഇന്ത്യയിലെ ചില രാജാക്കന്മാർ നേരത്തെയും പരീക്ഷിച്ചതാണത്രെ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരാണ് ബിർ ചന്ദ്ര മാണിക്യ മഹാരാജാവും അദ്ദേഹത്തിന്റെ രാജ്ഞി മഹാറാണി ഖുമാൻ ചാനു മൻമോഹിനി ദേവിയും. ചരിത്രം പറയുന്നത് അവരും അങ്ങനെ ഒരു ചിത്രം പകർത്തിയിരിക്കുന്നു എന്നാണ്. 

കലയിലും ഫോട്ടോഗ്രാഫിയിലും വലിയ അഭിനിവേശമുള്ളവരായിരുന്നു ദമ്പതികൾ. വാസ്തവത്തിൽ, സ്വന്തമായി ക്യാമറയുള്ള രണ്ടാമത്തെ രാജകുടുംബമായിരുന്നു മഹാരാജയുടേത്. ആദ്യത്തേത് ഇൻഡോറിലെ രാജ ദീൻ ദയാൽ ആണ്. മഹാരാജന് ഫോട്ടോഗ്രാഫിയോട് തീവ്രമായ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം ഒരു മികച്ച വാസ്തുശിൽപി കൂടിയായിരുന്നു. ആധുനിക അ​ഗർത്തല ആസൂത്രണം ചെയ്തതിൽ വലിയ പങ്കുണ്ട് അദ്ദേഹത്തിന്. അതുപോലെ നവീന ചിന്താഗതി വച്ച് പുലർത്തിയ രാജാവായിരുന്നു അദ്ദേഹം. പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവ പരീക്ഷിക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു. 

Is this the first selfie in India?

അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആദ്യത്തെ സെൽഫിക്ക് പിന്നിൽ അദ്ദേഹമാണ് എന്നത് ഒരു അത്ഭുതമല്ല. ഈ ചിത്രം പകർത്തിയിരിക്കുന്നത് 1880 -ലാണ്. അതിൽ അദ്ദേഹത്തിന്റെ വലത് കൈ ഒരു വസ്തുവിൽ പിടിച്ചിരിക്കുന്നത് കാണാം. അതിൽ ഒരു വയറാണ്. അത് നീണ്ടുപോകുന്നത് ക്യാമറയിലേക്കാണ്. അത് വലിക്കുമ്പോൾ ക്യാമറ ക്ലിക്കാകും. അങ്ങനെയാണ് അദ്ദേഹം ഭാര്യയുമൊത്തുള്ള ഈ ചിത്രം പകർത്തിയിരിക്കുന്നത്. 

അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ സെൽഫി എന്ന് ഇതിനെ വിളിക്കേണ്ടി വരും അല്ലേ. 

Latest Videos
Follow Us:
Download App:
  • android
  • ios