ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?

മൺപാത്രങ്ങൾ, മുത്തുകൾ, ശിൽപങ്ങൾ, ഭിത്തികളുടെ ഭാഗങ്ങൾ, മനുഷ്യ അസ്ഥികൾ, പല്ലുകൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും ഈ സമുദ്രാന്തര്‍ ഖനനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മാന്‍ഹാന്‍ട്ടന്‍ നഗരത്തോളം വലിപ്പമുള്ള രണ്ട് വലിയ നഗരാവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. (ചിത്രം : സിന്ധു നദീതട സംസ്കാരാവശിഷ്ടം. ട്വിറ്ററില്‍ നിന്ന്.)

Is the city discovered in under water sea area off the Indian coast part of the world s oldest civilization


ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരം ഏതാണ് ? കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മനുഷ്യ സംസ്കാരം ഓസ്ട്രേലിയയിലെ തദ്ദേശവാസികളുടേതാണ്. ഏഷ്യയിൽ നിന്ന്, പ്രധാനമായും കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ് ഓസ്ട്രേലിയയിലെ തദ്ദേശീയ ജനത എന്ന് കരുതപ്പെടുന്നു. എന്നാല്‍, 2000 ല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കണ്ടെത്തിയ ഒരു നഷ്ടനഗരം ലോകത്തിലെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന വാദവും ശക്തമാണ്. യുഎസ് മുന്‍പത്രപ്രവര്‍ത്തകനും സ്വതന്ത്ര പുരാവസ്തു അന്വേഷകനുമായ  ഗ്രാഹം ഹാന്‍കോക്ക് 2012 ല്‍ തയ്യാറാക്കിയ ഡോക്യുമെന്‍ററിയിലും ത് സംബന്ധിച്ച് വ്യക്തമാക്കുന്നു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) 2000 ല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പതിവ് മലിനീകരണ സർവേകൾ നടത്തുന്നിടെയാണ് അതുവരെ യാതൊരു തെളിവും ഇല്ലാതിരുന്ന ഒരു നഗരത്തെ സമുദ്രത്തിനടിയില്‍ കണ്ടെത്തിയത്. പിന്നാലെ സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ സമുദ്രാന്തര നഗരത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു. ഗുജറാത്ത് തീരത്തെ മുമ്പ് കാംബെ ഉൾക്കടലെന്ന് അറിയപ്പെട്ടിരുന്ന, ഇന്ന് ഖംഭാട്ട് ഉൾക്കടല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത്, 36 മീറ്റർ (120 അടി) താഴ്ചയില്‍ 8 കിലോമീറ്റർ നീളത്തില്‍ 3 കിലോമീറ്റർ വീതിയുള്ള ഒരു വലിയ നഗരം കണ്ടെത്തിയത്. ഇവിടെ നിന്നും ലഭിച്ച ഒരു മരക്കഷ്ണത്തില്‍ നടത്തിയ കാർബൺ ഡേറ്റിംഗില്‍ 9,500 വർഷം പഴക്കം രേഖപ്പെടുത്തിയെന്ന് ബിബിസി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇത്രയേറെ പ്ലാനിംഗോടെ നിര്‍മ്മിക്കപ്പെട്ട ഇത്രയും വര്‍ഷം പഴക്കമുള്ള മറ്റൊരു സംസ്കാരവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഒരു സംഘം പുരാവസ്തു ഗവേഷകര്‍ വാദിക്കുന്നു. അന്നത്തെ ശാസ്ത്ര സാങ്കേതിക മന്ത്രി മുരളി മനോഹർ ജോഷി, ലഭിച്ച അവശിഷ്ടങ്ങൾ ഒരു പുരാതന നാഗരികതയുടേതാണെന്ന് അവകാശപ്പെട്ടിരുന്നു. 

ഗുജറാത്തിലെ കച്ചില്‍ 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിന്‍റെ കണ്ടെത്തൽ

രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍

എന്നാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രസ്തുത പ്രദേശത്തെ കുറിച്ച് പുരാവസ്തു ഗവേഷകര്‍ ചേരി തിരിഞ്ഞ് തര്‍ക്കത്തിലാണ്. സിന്ധുനദീ തടസംസ്കാരത്തിന്‍റെ ഭാഗമായവ അവയുടെ നാശത്തിന് ശേഷം നദിയിലൂടെ ഒഴുകി കടലിലെത്തിയതാകാമെന്നാണ് ഒരു വിഭാഗം പുരാവസ്തു ഗവേഷകര്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ നാഗരികതയായ സിന്ധുനദീതട സംസ്കാരത്തെക്കാള്‍ പഴയതാണ് സമുദ്രാന്തര്‍ ഭാഗത്തെ നഗരമെന്ന് മറ്റ് ഗവേഷകരും വാദിക്കുന്നു. മൺപാത്രങ്ങൾ, മുത്തുകൾ, ശിൽപങ്ങൾ, ഭിത്തികളുടെ ഭാഗങ്ങൾ, മനുഷ്യ അസ്ഥികൾ, പല്ലുകൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മാന്‍ഹാന്‍ട്ടന്‍ നഗരത്തോളം വലിപ്പമുള്ള രണ്ട് വലിയ നഗരാവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. 

ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

അന്നത്തെ പര്യവേക്ഷണ സംഘത്തിലെ സയന്‍റിഫിക് ടീമിന്‍റെ ചീഫ് ജിയോളജിസ്റ്റായിരുന്ന ബദ്രിനാര്യൻ ബദ്രിനാര്യൻ ആർക്കിയോളജി ഓൺലൈനില്‍ എഴുതിയത്, 'പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഹാരപ്പക്കാർ ഒരു വികസിത മാതൃസംസ്കാരത്തിൽ നിന്നാണ് വന്നതെന്നാണ്. അത് കഴിഞ്ഞ ഹിമയുഗത്തിന്‍റെ അവസാനത്തിൽ ശക്തമായി. അത് പുതിയ 'ചരിത്രം' ആരംഭിക്കുന്നതിന് മുമ്പ് സമുദ്രനിരപ്പ് ഉയരുകയും കടലിനടിയില്‍ ആവുകയും ചെയ്തു. 5,500-ന് മുമ്പ് സുസംഘടിതമായ ഒരു നാഗരികത നിലനിൽക്കില്ലെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. പല പുരാതന മതഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന വെള്ളപ്പൊക്ക കഥകൾ സത്യത്തിന്‍റെ ചില അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് അംഗീകരിക്കാന്‍ പലരും മടിക്കുന്നു. എന്നാല്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ നടത്തിയ കണ്ടെത്തല്‍ കടലില്‍ മുങ്ങിപ്പോയ ഒരു പുരാതന നാഗരിതയുടെ അസ്തിത്വം വെളിപ്പെടുത്തി.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ബ്രിട്ടീഷ് മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകനായ ജസ്റ്റിൻ മോറിസ് പറയുന്നത്, ' 9,000 വർഷം പഴക്കമുള്ള സമൂഹത്തിന്‍റെ ഭാഗമാണ് പുതിയ കണ്ടെത്തലെന്ന് തരംതിരിക്കുന്നതിന് മുമ്പ് കൂടുതൽ പഠനം ആവശ്യമാണ്.' എന്നാണ്. 2,500 ബി.സിയിലോ അതിന് മുമ്പോ നിര്‍മ്മിക്കപ്പെട്ടിരുന്നവ പ്രധാനമായും ചെറിയ ഗ്രാമ സ്ഥലങ്ങളായിരുന്നു. എന്നാല്‍, ഇത് ബൃഹത്തായതാണ്. അതിനാല്‍ കൂടുതല്‍ പഠനം ഈ രംഗത്ത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. 

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി

Latest Videos
Follow Us:
Download App:
  • android
  • ios