Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാർ റിട്ടയർമെന്‍റ് സമ്പാദ്യത്തിന്‍റെ 60 ശതമാനവും കുട്ടികളുടെ വിദേശ പഠനത്തിന്; ചർച്ചയായി ഒരു കുറിപ്പ്

 ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പാദ്യത്തിന്‍റെ വലിയാരു പങ്ക് മക്കളുടെ വിദേശ പഠനത്തിനായി ചെലവഴിക്കുന്നുവെന്ന് ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന പ്രീ-സീഡ് ഫണ്ടായ എജെവിസിയുടെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ അവിരാൽ ഭട്നഗർ തന്‍റെ സമൂഹ മാധ്യമത്തിലെഴുതിയത് വലിയൊരു ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. 

Indians account for 60 per cent of their retirement savings for their children studying abroad a viral note
Author
First Published Sep 20, 2024, 9:08 PM IST | Last Updated Sep 20, 2024, 9:08 PM IST


ടുത്തകാലത്തായി ഉയരുന്ന പണപ്പെരുപ്പവും ജീവിത ചെലവുകളും കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. നഗരങ്ങളിലാണെങ്കില്‍ വാടകയും ചരച്ച് സേവന മേഖലയിലെ ഉയർന്ന വിലയും ആളുകളുടെ സാമ്പാദ്യത്തെ ഊറ്റുന്നു. ഇതിനിടെയാണ് ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പാദ്യത്തിന്‍റെ വലിയാരു പങ്ക് മക്കളുടെ വിദേശ പഠനത്തിനായി ചെലവഴിക്കുന്നുവെന്ന് ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന പ്രീ-സീഡ് ഫണ്ടായ എജെവിസിയുടെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ അവിരാൽ ഭട്നഗർ തന്‍റെ സമൂഹ മാധ്യമത്തിലെഴുതിയത്. പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയൊരു ചര്‍ച്ച തന്നെ നടന്നു. 

ഐഐഎം അഹമ്മദാബാദിലെയും ഐഐടി ബോംബെയിലെയും പൂർവ്വവിദ്യാർത്ഥിയായ ഭട്നഗർ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. "ഇന്ത്യക്കാർ അവരുടെ റിട്ടയർമെന്‍റ് സമ്പാദ്യത്തിന്‍റെ 60 ശതമാനത്തിലധികം കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു". എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. "50 ലക്ഷം+ ചെലവഴിക്കുന്നത് സമ്പന്നരായ ഇന്ത്യക്കാർക്ക് ഒരു വെല്ലുവിളിയാണ്, അവർ രാജ്യത്തെ ഏറ്റവും ഉയർന്ന 0.5% വരും. വീട് വാങ്ങുകയല്ല, വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആശങ്ക. വിദ്യാഭ്യാസം താങ്ങാനാവുന്നതല്ല," ഭട്നഗർ കൂട്ടിച്ചേർത്തു. മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കാനഡയിലെ ഒരു ദശലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 4,50,000 പേർ വിദ്യാർത്ഥികളാണെന്നും ഇതില്‍ 2,00,000 പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം പോയതാണെന്നും അദ്ദേഹം എഴുതി. ഇത് മൊത്തം ഒരു ലക്ഷം കോടി രൂപ ചെലവഴിക്കപ്പെടാന്‍ കാരണമാക്കുന്നു. കുടിയേറുന്ന വിദ്യാർത്ഥികളിൽ 35% കുറയ്ക്കുന്നത് കാനഡയ്ക്ക് 35,000 കോടി രൂപയുടെ നഷ്ടമാണ്, ഒരുപക്ഷേ ഇന്ത്യയ്ക്ക് ഒരു നേട്ടവും അദ്ദേഹം കണക്കുകളിലൂടെ വിശദീകരിക്കു. 

റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ല, പക്ഷേ, സീറ്റ് വേണം; യുവാവിന്‍റെ 'തര്‍ക്കം' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാഴ്സലുകൾ കുറയ്ക്കുക, അല്ലെങ്കിൽ പേഴ്സണൽ സെക്യൂരിറ്റി ഗാർഡിനെ വെക്കുക; പുതിയ ഉത്തരവുമായി റെസിഡന്‍റ് അസോസിയേഷൻ

ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

ഭട്നഗറിന്‍റെ പോസ്റ്റിന് പിന്നാലെ വർദ്ധിച്ച് വരുന്ന വിദ്യാഭ്യാസ ചെലവുകളെ കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ചിലര്‍ വിദേശവിദ്യാഭ്യാസത്തിന് പഴയത് പോലെ മൂല്യമില്ലെന്ന് കുറിച്ചു. "വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും വിദേശ ഭൂമി, പാശ്ചാത്യ ജീവിതശൈലി മുതലായവയോടുള്ള അഭിനിവേശമാണ്. എന്നാൽ പുറത്ത് നിന്ന് ഒരാൾ മനസ്സിലാക്കുന്നതിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയാണ്," ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇത് സത്യസന്ധമായി വളരെ സങ്കടകരമാണ്... വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമായിരിക്കണം, അറിവ് പോലെ. ഏതായാലും അറിവ് നേടിയ സ്ഥാപനങ്ങളല്ല, അത് കൈമാറാൻ അവർക്ക് എങ്ങനെ ഭയാനകമായ തുക ഈടാക്കാൻ കഴിയും?" മറ്റൊരാൾ അഭിപ്രായപ്പെട്ടു. "വിദേശത്ത് വളരെയധികം ചെലവഴിച്ച ശേഷം വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങുകയും ഇവിടെയും ജോലി കണ്ടെത്താൻ പാടുപെടുകയും ചെയ്യുന്നു. കടക്കെണി തുടരുന്നു," മറ്റൊരാള്‍ കുറിച്ചു. 

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു
 

Latest Videos
Follow Us:
Download App:
  • android
  • ios