സമരങ്ങള്‍, മര്‍ദ്ദനങ്ങള്‍, ജയില്‍വാസങ്ങള്‍; 43-ാം വയസ്സില്‍ കെ. പി സിസി പ്രസിഡന്റായ വനിത
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ശ്രീനിവാസ രാമാനുജന്‍.
വിദേശവസ്ത്രബഹിഷ്‌കരണസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കണ്ണുര്‍ ജയിലില്‍ അവര്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം. പരമ്പരാഗത നായര്‍ തറവാടുകളില്‍ കേട്ടുകേള്‍വിയില്ലാത്ത വിപ്ലവമായിരുന്നു അത്. യാഥസ്ഥിതികര്‍ ഞെട്ടി. ജയില്‍ മോചിതയായ ശേഷവും കുഞ്ഞിക്കാവമ്മ സജീവമായി പ്രക്ഷോഭരംഗത്ത് തുടര്‍ന്ന്. വീണ്ടും അറസ്റ്റിലായി വെല്ലൂര്‍ ജയില്‍ അടയ്ക്കപ്പെട്ടു. ഒപ്പം രണ്ട് മാസം പ്രായമായ കുഞ്ഞുമായി കുട്ടിമാളുവമ്മയും ഗ്രേസിയും മറ്റും.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുരുഷാധിപത്യം നടമാടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നാട്ടില്‍ 1938 -ല്‍ ഒരു സ്ത്രീ കെ പി സി സി അധ്യക്ഷയായത് അത്ഭുതചരിത്രം. അതു കഴിഞ്ഞശേഷം ആദ്യമായി ഒരു വനിതാ ഡി സി സി അധ്യക്ഷ ആയി വരാന്‍ പോലും അര നൂറ്റാണ്ട് വേണ്ടിവന്നു.
ആ അത്ഭുത ചരിത്ര നായികയാണ് ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. 1938 -ലായിരുന്നു അന്ന് സര്‍വാധികാരി എന്ന് വിളിക്കപ്പെട്ടിരുന്ന കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു 43 -കാരി തെരഞ്ഞടുക്കപ്പെട്ടത്. സെക്രട്ടറി ആയത് സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്. കോണ്‍ഗ്രസ്സിനുള്ളിലെ വലത്-ഇടത് പോരാട്ടത്തില്‍ ഇടതുപക്ഷം ജയിച്ച തെരഞ്ഞടുപ്പായിരുന്നു അത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചുനങ്ങാട്ട് അമ്മുണ്ണി അമ്മയുടെയും ധര്‍മ്മോത്ത് പണിക്കരുടെയും മകളായി ജനനം. എട്ടാം ക്ലാസ് വരെ പഠിച്ച കുഞ്ഞിക്കാവ് ഉടന്‍ വിവാഹിതയായി. മതിലകത്ത് വെള്ളിത്തോട്ടിയില്‍ മാധവ മേനോന്‍ എന്ന പുരോഗമനവിശ്വാസിയായിരുന്നു വരന്‍. ഉല്‍പതിഷ്ണുവും ദേശീയവാദിയും ഗാന്ധിഭക്തനുമായിരുന്നു മേനോന്‍. കുഞ്ഞിക്കാവിനു വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എത്തിച്ചുകൊടുക്കുകയും പൊതുപ്രവര്‍ത്തനത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ദേശീയസമരത്തിലേക്ക് ധീരയായി പ്രവേശിച്ച കുഞ്ഞിക്കാവ് ഗാന്ധിജിയുടെ സന്ദര്‍ശനവേളയില്‍ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് സംഭാവനയായി നല്‍കി. ഖാദി വസ്ത്രധാരിയായി.
1921 -ല്‍ ഒറ്റപ്പാലത്ത് നടന്ന കെ പി സി സിയുടെ പ്രഥമ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖയായി കുഞ്ഞിക്കാവമ്മ. ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യ വനിതകളായ എ വി കുട്ടിമാളുവമ്മ, ഗ്രേസി ആരോണ്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞിക്കാവമ്മയും സമരങ്ങളില്‍ പങ്കെടുത്തു. വിദേശവസ്ത്രബഹിഷ്‌കരണസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കണ്ണുര്‍ ജയിലില്‍ അവര്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം. പരമ്പരാഗത നായര്‍ തറവാടുകളില്‍ കേട്ടുകേള്‍വിയില്ലാത്ത വിപ്ലവമായിരുന്നു അത്.
യാഥസ്ഥിതികര്‍ ഞെട്ടി. ജയില്‍ മോചിതയായ ശേഷവും കുഞ്ഞിക്കാവമ്മ സജീവമായി പ്രക്ഷോഭരംഗത്ത് തുടര്‍ന്ന്. വീണ്ടും അറസ്റ്റിലായി വെല്ലൂര്‍ ജയില്‍ അടയ്ക്കപ്പെട്ടു. ഒപ്പം രണ്ട് മാസം പ്രായമായ കുഞ്ഞുമായി കുട്ടിമാളുവമ്മയും ഗ്രേസിയും മറ്റും.
സ്വതന്ത്രലബ്ധിക്ക് ശേഷം സജിവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞിക്കാവമ്മ ഹരിജന്‍ ക്ഷേമപ്രവര്‍ത്തനത്തിലും ഖാദി പ്രചാരണത്തിലും ഏര്‍പ്പെട്ടു. ചുനങ്ങാട്ട് കസ്തൂര്‍ബ സ്മാരക സ്‌കൂളിന്റെ സ്ഥാപകയായ അവര്‍ ഭൂദാനപ്രസ്ഥാനത്തിനു എട്ട് ഏക്കര്‍ ഭൂമി സംഭാവന ചെയ്തു. താമ്രപത്രം സ്വീകരിച്ചെങ്കിലും സ്വാതന്ത്ര്യസമരസേവനത്തിനു പ്രതിഫലമായി വയനാട്ടില്‍ സൗജന്യ ഭൂമി എന്ന വാഗ്ദാനം അവര്‍ നിരസിച്ചു. 1974 -ല്‍ എണ്‍പതാം വയസ്സിലായിരുന്നു നിര്യാണം.