ഇത് വെറും ടൂറല്ല, കുടുംബത്തിന്റെ വേരുകൾ തപ്പി കണ്ടുപിടിച്ച് തരുന്ന യാത്രകൾ

ലോകമെമ്പാടുമുണ്ട് ഈ ടൂറിസമെങ്കിലും, ചരിത്രത്തിൽ കൂട്ട കുടിയേറ്റം നടന്നിട്ടുള്ള രാജ്യങ്ങളിലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. തികച്ചും വ്യത്യസ്തമാണ് ഓർമകളുടെ നടപ്പാതകളിലൂടെയുള്ള ആ യാത്രകൾ.  

Genealogy Tourism trend

നമ്മൾ എന്തിനാണ് യാത്രകൾ പോകുന്നത്? സ്ഥലങ്ങൾ കാണാൻ, ആളുകളെ, സംസ്കാരങ്ങളെ പരിചയപ്പെടാൻ ഒക്കെ വേണ്ടി അല്ലെ?  എന്നാൽ, സ്വന്തം വേരുകൾ തേടി യാത്ര ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? നമ്മൾ ആരാണ്, നമ്മുടെ പൂർവികർ ആരാണ് എന്നെല്ലാം അറിയാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയുള്ളതാണ് വംശാവലി (Genealogy) ടൂറിസം.  

ഇന്നത്തെ കാലത്ത് ടൂറിസത്തിന്റെ പ്രാധാന്യം കൂടി വരികയാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളെ ആകർഷിക്കാൻ നൂതന മാർഗ്ഗങ്ങൾ തിരയുകയാണ് രാജ്യങ്ങൾ. അക്കൂട്ടത്തിൽ ജനനം, മരണം, വിവാഹം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ഒരാളുടെ കുടുംബ വേരുകൾ കണ്ടെത്തി തരുന്ന ഒരു പുതിയ ഇനം ടൂറിസമാണ് വംശാവലി ടൂറിസം. സ്വന്തം വേരുകൾ തേടിയുള്ള ഒരു യാത്ര. പൂർവ്വിക ബന്ധമുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഇത് സഹായകമാകും. അവർക്ക് തങ്ങളുടെ ഭൂതകാലവുമായി വീണ്ടും കൂടിച്ചേരാനും, പൂർവ്വികർ നടന്ന പാതയിലൂടെ സഞ്ചരിക്കാനും, അവരുടെ സ്പന്ദനങ്ങൾ അറിയാനും അവസരമൊരുക്കുന്ന മറക്കാനാവാത്ത ഒരു അനുഭവമാണ് ഈ യാത്രകൾ. Ancestry.com, FamilySearch.org, Genes Reunited തുടങ്ങിയ യാത്രാ കമ്പനികൾ പ്രത്യേക പാക്കേജുകൾ തന്നെ ഇതിനായി ഒരുക്കുന്നു.    

ലോകമെമ്പാടുമുണ്ട് ഈ ടൂറിസമെങ്കിലും, ചരിത്രത്തിൽ കൂട്ട കുടിയേറ്റം നടന്നിട്ടുള്ള രാജ്യങ്ങളിലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. തികച്ചും വ്യത്യസ്തമാണ് ഓർമകളുടെ നടപ്പാതകളിലൂടെയുള്ള ആ യാത്രകൾ.  അത്തരം ഒരു യാത്ര നടത്തിയ വ്യക്തിയാണ് കോയമ്പത്തൂർ സ്വദേശിയായ ആഷർ ചാൾസ് വെസ്‌ലി. അയാൾക്ക് 31വയസ്സാണ്. ശ്രീലങ്കയിൽ താമസിച്ചിരുന്ന തന്റെ മുത്തച്ഛനെ കുറിച്ചറിയാനായിരുന്നു അത്.      

മുത്തച്ഛന് ശ്രീലങ്കയിലെ റെയിൽവേ സ്റ്റേഷനും ഹേമചന്ദ്ര ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ഇടയിൽ ഒരു കട ഉണ്ടായിരുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് ആകെ അറിയാവുന്ന കാര്യം. എന്നാൽ അപരിചിതരുമായി നടത്തിയ നിരവധി സംഭാഷണങ്ങൾക്കും കോളുകൾക്കും ശേഷം, അദ്ദേഹം ഒരു സ്ത്രീയെ അവിടെ കണ്ട് മുട്ടി. മുത്തച്ഛന്റെ കടയിൽ പതിവായി പോകുന്ന മുത്തച്ഛന്റെ ഒരു പരിചയക്കാരിയായിരുന്നു ആ സ്ത്രീ. അവർ മുത്തച്ഛനെ കുറിച്ച് പറഞ്ഞു കേട്ട വാക്കുകൾ തന്റെ ഹൃദയത്തിൽ ആഴ്ന്നു പോയി എന്നദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കുന്ന യാത്രയും അതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഇന്ന് പല രേഖകളും ഡിജിറ്റലൈസ് ചെയ്തതും കാര്യങ്ങളെ കൂടുതൽ എളുപ്പമാക്കി. ആർക്കും ഇന്റർനെറ്റുണ്ടെങ്കിൽ വിരൽതുമ്പിൽ അവയെല്ലാം തപ്പിയെടുക്കാം. Ancestry.com ആണെങ്കിൽ ആളുകൾക്ക് ഡിഎൻഎ കിറ്റുകളും ഓൺലൈൻ വഴി വിതരണം ചെയ്യുന്നു. ഒരു ഉമിനീർ സാമ്പിൾ അയച്ച് കൊടുത്താൽ അവർ തന്നെ ടെസ്റ്റ് ചെയ്യും. നാലോ ആറോ ആഴ്‌ചയ്‌ക്കുള്ളിൽ വ്യക്തിയുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്ന ആളുകളുടെ പേരുകൾ ഉൾപ്പെടെ അവന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം അയച്ചു കൊടുക്കും.  

Latest Videos
Follow Us:
Download App:
  • android
  • ios