എന്താണ് ഡിജിറ്റല്‍ ബലാല്‍സംഗം, ഇതിന് ഓണ്‍ലൈനുമായി എന്തെങ്കിലും ബന്ധമുണ്ടോ?

കഴിഞ്ഞ ദിവസം ഡിജിറ്റല്‍ റേപ്പ് കുറ്റത്തിന് നോയിഡ സ്വദേശിയായ ഒരു 65-കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് എന്താണ് ഡിജിറ്റല്‍ റേപ്പ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായത്

Explainer What is digital rape

ഡിജിറ്റല്‍ റേപ്പിനെ കുറിച്ച് അറിയാത്തവരെല്ലാം ഈ ചോദ്യത്തിന് അതെ എന്നുത്തരം നല്‍കാനാണ് സാദ്ധ്യത. ആ പേരു തന്നെയാണ് അതിനു കാരണം. ഡിജിറ്റല്‍ റേപ്പ് എന്നു കേട്ടാല്‍, സോഷ്യല്‍ മീഡിയയിലോ ഡിജിറ്റല്‍ ഇടങ്ങളിലോ നടക്കുന്ന ലൈംഗികതിക്രമം ആണെന്ന തോന്നലാണുണ്ടാവുക. 

എന്നാല്‍, ഡിജിറ്റല്‍ റേപ്പ് എന്നാല്‍, ഇതൊന്നുമല്ല. അത് ഡിജിറ്റല്‍ ഇടങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമമല്ല. എന്നാല്‍, അത് ബലാല്‍സംഗം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെട്ട ലൈംഗിക അതിക്രമം തന്നെയാണ്. ഡിജിറ്റല്‍ ഇടങ്ങളിലല്ല, നേര്‍ക്കു നേര്‍ നടക്കുന്ന ലൈംഗിക അതിക്രമമാണ് ഈ നിര്‍വചനത്തില്‍ വരിക. 

കഴിഞ്ഞ ദിവസം ഡിജിറ്റല്‍ റേപ്പ് കുറ്റത്തിന് നോയിഡ സ്വദേശിയായ ഒരു 65-കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് എന്താണ് ഡിജിറ്റല്‍ റേപ്പ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായത്് 


ചത്തിസ്ഗഢിലെ സുരാജ്പൂര്‍ സെഷന്‍സ് കോടതിയാണ് 65 -കാരനായ അക്ബര്‍ അലി എന്നയാളെ ഡിജിറ്റല്‍ റേപ്പ് കുറ്റത്തിന് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ബലാല്‍സംഗം, പോക്‌സോ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. രണ്ടു വര്‍ഷം മുമ്പ് നോയിഡ സെക്ടര്‍ 29-ലെ സലര്‍പൂര്‍ ്രഗാമത്തില്‍ മൂന്ന് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ ഡിജിറ്റല്‍ റേപ്പ് ചെയ്ത കേസിലാണ് വിധിയുണ്ടായത്. 

വീണ്ടും; അതേ ചോദ്യം മുന്നില്‍ വരുന്നു. എന്താണ് ഡിജിറ്റല്‍ റേപ്പ്? 

ഡിജിറ്റല്‍ റേപ്പ് എന്നാല്‍, ഒരു ഒരുവളുടെ ജനനേന്ദ്രത്തിലേക്ക് അനുമതിയില്ലാതെ കൈവിരലുകളോ കാല്‍വിരലുകളോ പ്രവേശിപ്പിക്കുന്നതാണ്. നേരത്തെ ഇത് ബലാല്‍സംഗമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, ദില്ലിയിലെ നിര്‍ഭയ കേസിനെ തുടര്‍ന്ന്, ഇത് കൂടി ബലാല്‍സംഗത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. ഇതിനു ശേഷം പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബലാല്‍സംഗ നിയമവും ഡിജിറ്റല്‍ റേപ്പിനെ ബലാല്‍സംഗമായി പരിഗണിച്ചിരുന്നു. 

ഇവിടെ അലി അക്ബറിന്റെ കേസില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയാണ് ഇതിനിരയായത്. മകളുടെ വീട്ടിലേക്ക് പോയപ്പോള്‍ അയല്‍പ്പക്കത്തുള്ള കൊച്ചുപെണ്‍കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി ജനനേന്ദ്രിയത്തില്‍ കൈവിരലുകള്‍ പ്രവേശിപ്പിക്കുകയായിരുന്നു ഇയാള്‍ ചെയ്തത് എന്നാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു ചെല്ലുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനകത്തേക്ക് വിരലുകള്‍ പ്രവേശിപ്പിച്ചതായി തെളിഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios