ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി, സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ; അറിയാം എലിസബത്ത് രാജ്ഞിയെ

എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ എന്നതാണ് (ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.)

Everything you need to know about Queen Elizabeth

എലിസബത്ത് രാജ്ഞി  ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട്  എഴുപതു വര്‍ഷമാവുന്നു. ഇത്രയുംകാലം ഒരു നാട്ടില്‍ ഒരു രാജാവോ റാണിയോ അധികാരത്തിലിരുന്നിട്ടില്ല. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയുള്ള വലിയ കുടുംബത്തിന്റെന നാഥയാണ് ബ്രിട്ടന്റെ പരമാധികാരിയായ എലിസബത്ത് രാജ്ഞി. എഴുപതിലധികം വര്‍ഷം കൂടെ നിഴല്‍ പോലെയുണ്ടായിരുന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ വിയോഗം നല്‍കുന്ന വേദന, വാര്‍ധക്യം കൂടെക്കൊണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകള്‍, മകന്‍ ചാള്‍സ് കൃത്യമായി ഉത്തരവാദിത്തത്തോടെ ചുമതലകള്‍ നോക്കുമോ അതോ ചെറുമകന്‍ വില്യത്തിന് കിരീടം കൈമാറണോ ഇത്യാദി ആലോചനകള്‍, പ്രിയപുത്രന്‍ ആന്‍ഡ്രൂ കേസും വിവാദവുമൊക്കെയായി ഉണ്ടാക്കിയ തലവേദനകള്‍, ചെറുമകന്‍ ഹാരിയും ഭാര്യയും കൂടി വെളിപ്പെടുത്തലുകള്‍ നടത്തിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍, മൂന്ന് മക്കളുടെയും വിവാഹത്തിലുണ്ടായ കശപിശകളും  വിവാഹമോചനവും നല്‍കിയ വിഷമവും, കൊച്ചുമക്കളും പിന്നെ അവരുടെ മക്കളും പകര്‍ന്ന രസങ്ങളും തമാശകളും കൊഞ്ചലുകളും അങ്ങനെ അങ്ങനെ ഏതൊരു കുടുംബത്തിലുമെന്ന പോല്‍ കാരണവരായ റാണിക്ക് രസവും മധുരവും എരിവും ഒക്കെ നല്‍കുന്നതാണ് കുടുംബബന്ധങ്ങള്‍. അപ്പോഴെല്ലാം പദവിക്ക് നിരക്കുന്ന അന്തസ്സോടെ ഉത്തരവാദിത്തത്തോടെ  ഔചിത്യത്തോടെ റാണി എല്ലാ പ്രശ്‌നങ്ങളും നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തു. രാജ്യത്തിന്റൈ പരമാധികാരി എന്ന നിലയിലും ചുമതലാബോധത്തോടെ  പ്രവര്‍ത്തിച്ചു. 

രാജകുടുംബത്തേയും കൊട്ടാരത്തേയും ഉത്തരവാദിത്തത്തോടെ കൊണ്ടുനടന്നു. രാജകുടുംബം ഒരു ബാധ്യതയാണെന്ന മട്ടില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനങ്ങള്‍, കാലം മാറിയിട്ടും രാജകുടുംബത്തിനോടുള്ള സ്‌നേഹം കൈമോശം വരാത്ത കുറേപേര്‍. രണ്ടുവശവും രാജ്ഞി ഒരേപോലെ കൈകാര്യം ചെയ്തു. 

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാലുദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഞായറാഴ്ച ബോളിവുഡ് ശൈലിയില്‍ ഒരുക്കുന്ന വെഡ്ഡിങ് പാര്‍ട്ടി കലാമേളയുണ്ട്. ഇന്ത്യന്‍വംശജനായ നടന്‍ അജയ് ഛബ്ര ഒരുക്കുന്ന കലാപരിപാടിയില്‍ 250 നര്‍ത്തകര്‍ പങ്കെടുക്കും.  

സിംഹാസനത്തില്‍ എഴുപത് വര്‍ഷം പിന്നിടുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ ജീവിതത്തില്‍ നിന്ന് രസകരമായ 70 ഏടുകള്‍.
 

1.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ജനിച്ചത് 1926 ഏപ്രിൽ 21 -ന് 
2.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി
3.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് 150 -ലധികം കോമൺവെൽത്ത്  സന്ദർശനം
4.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ
5.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഏറ്റവും കൂടുതൽ സന്ദർശിച്ച രാജ്യം കാനഡ (22തവണ)
6.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ)
7.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത്  ആയിരക്കണക്കിന്  പൊതുപരിപാടികൾ
8.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ
9.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗികവിരുന്നുകൾ
10.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പാട്രൺ ആയിരിക്കുന്നത്  500 -ലധികം സംഘടനകളുടേത്
11.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാകാർഡുകൾ
12.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ
13.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും
14. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ എന്നതാണ് (ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന് )
15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ  (ആദ്യത്തേത് 1933ൽ ഏഴാംവയസ്സിൽ)
16.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും
17.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ടപാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര ദശലക്ഷത്തിലധികം പേരെ
18.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ
19.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ
20.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ
21.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ
22.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാംവയസ്സിൽ
23.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാവിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ (ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിത)
24.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ
25.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി
26.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്
27.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954ൽ (ലിബിയയിൽ നിന്ന് )
28.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997ൽ
29.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത്  1976ൽ (അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്)
30.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി (1986ൽ)
31.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത  ബ്രിട്ടീഷ് ഭരണാധികാരി
32.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യവെബ്സൈറ്റ് തുടങ്ങിയത് 1997ൽ
33.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ട്വീറ്റ് ചെയ്തത് 2014ൽ
34.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ
35.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപെടുത്തിയത് 2009ൽ (എലിസബത്ത് ക്രോസ് നൽകുന്നത് ഭീകരാക്രമണം ചെറുക്കാനുള്ള സൈനികനടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക്)
36.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ
37.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു (ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണക്ക്)
38.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ (ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ്)
39.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു)
40.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ (14 രാജ്യങ്ങൾ)
41.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത് 
42.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ
43.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്
44.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ (ആദ്യജേതാവ് റിച്ചാർഡ് ക്വിൻ)
45.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ
46.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ  
47.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 92 രാജ്യങ്ങളിൽ നിന്നായി 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും
48.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബിബിസി തത്സമയം സംപ്രേഷണം ചെയ്തു, ബ്രിട്ടീഷുകാർ ടിവിയിലൂടെ  ലൈവായി കണ്ട ആദ്യ കിരീടധാരണം
49.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ നടത്തിയത് 700ലധികം  യാത്രകൾ
50.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് ആകെ ഒരു തവണ 1969ൽ 
51.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് (YOU ARE HERE അതായിരുന്നു സന്ദേശം)
52.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ടിം പീക്ക് നിലയത്തിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു
53.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകീട്ട് റേഡിയോ സന്ദേശം നൽകി . (“നിങ്ങളോരോരുത്തരുടേയും വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ ആത്മാർത്ഥമായി പ്രവർത്തിക്കും”)
54.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട് (കടുവ, ആന, തേവാങ്ക്, നീർനായ അങ്ങനെ പലതും)
55.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് ഒരേ ഒരു തവണ (1955ൽ റെയിൽവെ പണിമുടക്ക് കാരണം)
56.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്
57.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് അച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്
58.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല (ബ്രിട്ടനിൽ ഇത് രണ്ടും നൽകുന്നത് രാജ്ഞിയുടെ പേരിലാണ് )
59.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി (കോമൺവെൽത്ത് കാനപി പദ്ധതിയിൽ എഴുപതിലധികം പരിപാടികൾ ) 
60.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തെ ആദ്യപ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ ആദ്യമായി എംപിയായത് രാജ്ഞിയുടെ മുതുമുത്തശ്ശി വിക്ടോറിയ റാണിയുടെ ഭരണകാലത്ത് 
61.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട് (തുടക്കം 1937ൽ പതിനൊന്നാംവയസ്സിൽ)
62.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ഒരേ കുതിരയെ (ബർമീസ് എന്ന് പേരുള്ള കുതിരയെ ഉപയോഗിച്ചത് 1969 മുതൽ 1986വരെ)
63.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ
64.    എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി
65.    എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം അവരോധിക്കലുകൾ/വാഴിക്കലുകൾ
66.    എലിസബത്ത് രാജ്ഞി 2012 ഒളിന്പിക്സിൽ ജെയിംസ്  ബോണ്ടിനൊപ്പമെത്തി
67.     എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹത്തിന്‍റെ എഴുപതാം വാർഷികം ആഘോഷിച്ചത് 2017ൽ  
68.    എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന് 
69.     എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ
70.    എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്നകണക്കെടുപ്പ് നേരിൽ കണ്ടത് 2009ൽ
 

 

Latest Videos
Follow Us:
Download App:
  • android
  • ios