വിദേശത്തേക്ക് ജീവിതം മാറ്റാന്‍ ആഗ്രഹിക്കുന്നുവോ? ഈ നാല് രാജ്യങ്ങള്‍ അവിടെ ജീവിക്കാനുള്ള പണം തരും!
അവിടെയുള്ള വിദ്യാർത്ഥികളെയും മറ്റ് ആളുകളെയും ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ പരിചയമുള്ളവരാക്കി മാറ്റുക, ലോകവുമായി വിനിമയം നടത്താൻ പറ്റുന്നവരാക്കുക, സാംസ്കാരികമായ അറിവുകൾ പങ്ക് വയ്ക്കുക ഇവയെല്ലാമാണ് ചെയ്യേണ്ടത്.
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ നമുക്കിടയിൽ അനവധിയുണ്ടാകും. എന്നാൽ, വിവിധങ്ങളായ കാരണങ്ങളാൽ അതിന് സാധിക്കാത്തവരായിരിക്കും അധികവും. എന്നാൽ, തങ്ങളുടെ രാജ്യത്തേക്ക് ആളുകളെ ക്ഷണിക്കുകയും അതിന് പണം തരാൻ തയ്യാറാവുകയും ചെയ്യുന്ന രാജ്യങ്ങളുണ്ടോ? ഇതാ, അത്തരം കുറച്ച് രാജ്യങ്ങൾ. പക്ഷേ, ഓര്‍ക്കുക കൃത്യമായ നിബന്ധനകളും മറ്റുമൊക്കെയായിട്ടാണ് രാജ്യങ്ങള്‍ ആളുകളെ ക്ഷണിച്ചിരിക്കുന്നത്.
സാർഡിനിയ, ഇറ്റലി
ഇറ്റലിയിലെ സാർഡിനിയയിലെ ഒല്ലോലൈ എന്ന ഗ്രാമമാണ് ഇതിൽ ഒന്ന്. ദൂരെ നിന്നുമുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിന് വേണ്ടി 'വർക്ക് ഫ്രം ഒല്ലോലെ' ('Work from Ollolai') എന്ന പദ്ധതിയാണ് ഇവർ നടപ്പിലാക്കുന്നത്. അതുവഴി പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് വാടക നൽകാതെ തന്നെ ഒല്ലോലയിൽ താമസിച്ച് ജോലി ചെയ്യാം. വാടക തീരെ ഇല്ല എന്നല്ല, ആകെ നൽകേണ്ടത് ഒരു യൂറോ ആണ്. പകരമായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ ജോലിയിലുള്ള പരിചയവും മറ്റും അവിടെയുള്ള ദേശവാസികളുമായി പങ്ക് വയ്ക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്.
അവിടെയുള്ള വിദ്യാർത്ഥികളെയും മറ്റ് ആളുകളെയും ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ പരിചയമുള്ളവരാക്കി മാറ്റുക, ലോകവുമായി വിനിമയം നടത്താൻ പറ്റുന്നവരാക്കുക, സാംസ്കാരികമായ അറിവുകൾ പങ്ക് വയ്ക്കുക ഇവയെല്ലാമാണ് ചെയ്യേണ്ടത്.
സാർക്ക്, ബെയ്‌ലിവിക്ക് ഓഫ് ഗുർൻസി (യുകെ)
യുകെയിലെ ബെയ്‌ലിവിക്ക് ഓഫ് ഗുർൻസിയിലെ ഒരു ദ്വീപാണ് സാർക്ക്. ദ്വീപിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി 'സാർക്ക് സൊസൈറ്റി പ്രോഗ്രാം' (Sark Society programme) എന്നൊരു പദ്ധതിയാണ് ഇവർ നടപ്പിലാക്കുന്നത്. താല്പര്യമുള്ളവർക്ക് 16 ലക്ഷത്തിലധികം രൂപയും ഒരു വർഷത്തെ വിസയും ഇവർ വാഗ്ദ്ധാനം ചെയ്യുന്നു.
ഓസ്ട്രിയ
ഓസ്ട്രിയൻ ഗവൺമെന്റ് നടപ്പിലാക്കുന്നത് റെഡ്-വൈറ്റ്-റെഡ് (Red-White-Red Card) പദ്ധതിയാണ്. ഇത് രാജ്യത്തേക്ക് മാറാനും അവിടെ ജോലി ചെയ്യാനും തയ്യാറാവുന്നവർക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. 5.24 ലക്ഷം രൂപയും ഒരു വർഷത്തെ വിസയുമാണ് ഇതിനായി ഇവർ നൽകുക.
മൗറീഷ്യസ്
മൗറീഷ്യസ് ആണ് ആളുകളെ ക്ഷണിക്കുന്ന മറ്റൊരു രാജ്യം. രാജ്യം ഇനിയും കൂടുതലായി എക്സ്പ്ലോർ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ ഇവിടെ സ്റ്റാർട്ടപ്പുകൾക്കാണ് രാജ്യം സഹായം നൽകുന്നത്. അതിന് വേണ്ടി നിങ്ങളുടെ സ്റ്റാർട്ടപ്പിനെ കുറിച്ച് രാജ്യത്തെ എക്കണോമിക് ഡെവലപ്മെന്റ് ബോർഡിനെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കണം. അതിന് സാധിച്ചാൽ 37K യാണ് അലവൻസായി ലഭിക്കുന്നത്. ഇത് വളരെ ചെറിയ തുകയായി തോന്നുമെങ്കിലും മൗറീഷ്യസിൽ ചെലവ് കുറവാണ് എന്നാണ് പറയുന്നത്.