പ്രണയികൾക്ക് ഏറെ പ്രിയപ്പെട്ട ദിനം, ഡേറ്റിം​ഗ്, കറക്കം, വിവാഹാഭ്യർത്ഥന; ജപ്പാനിലെ ക്രിസ്‍മസ് അല്പം വേറിട്ടതാണ്

ഈ ദിവസം ജപ്പാനിലെ ദമ്പതികൾ സമ്മാനങ്ങൾ കൈമാറുകയും ജർമ്മൻ ശൈലിയിലുള്ള ക്രിസ്മസ് മാർക്കറ്റുകൾ സന്ദർശിക്കുകയും ഫാൻസി റെസ്റ്റോറൻ്റുകളിൽ നിന്നും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്ത് അതൊരു റൊമാന്റിക് ഡേ തന്നെയാക്കി മാറ്റുകയും ചെയ്യുന്നു.

Christmas in Japan celebrated similarly to Valentines Day

നാടെങ്ങും ക്രിസ്മസ് ആഘോഷത്തിലാണ്. എന്നാൽ, ജപ്പാനിൽ ക്രിസ്മസ് ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നോ? അത് അവർക്ക് വാലന്റൈൻസ് ഡേ പോലൊരു ദിനം കൂടിയാണ്. പ്രണയികളും ദമ്പതികളും തങ്ങളുടെ പ്രണയദിനം കൂടിയായി ഈ ദിനത്തെ കാണുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Christmas in Japan celebrated similarly to Valentines Day

ക്രിസ്മസ് ദിനത്തിൽ പ്രണയിക്കുന്നവർക്കൊപ്പം പുറത്തു പോകാനും, മനോഹരമായ റെസ്റ്റോറന്റുകൾ സന്ദർശിക്കാനും, അലങ്കരിക്കപ്പെട്ട ഇടങ്ങളിൽ സമയം ചെലവഴിക്കാനും ഒക്കെ ആളുകൾ ഇഷ്ടപ്പെടുന്നു. 

പതിനാറാം നൂറ്റാണ്ടിലാണ് ജപ്പാനിൽ ക്രിസ്തുമതം വരുന്നതെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് അമേരിക്കൻ സംസ്കാരം ജപ്പാനിലെ ആഘോഷങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയത്. ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നത് പ്രകാരം ഒട്ടാഗോ സർവ്വകലാശാലയിലെ അസോ. പ്രൊഫസറായ റോയ് സ്റ്റാർസ് അഭിപ്രായപ്പെടുന്നത്,  തിളങ്ങുന്ന ലൈറ്റുകളും, സാന്താക്ലോസ് ഡെക്കറേഷനുകളും കേക്കുകളും ഒക്കെയായി ജപ്പാനിലെ ക്രിസ്മസ് ഒരു പോപ്പ്-കൾച്ചറായി പരിണമിച്ചിരിക്കുന്നു എന്നാണ്. 

Christmas in Japan celebrated similarly to Valentines Day

സർവ്വകലാശാല വിദ്യാർത്ഥിയായ സുമിരെ സെകിനോ പറയുന്നത്, തന്റെ ഏറ്റവും അവിസ്മരണീയമായ ക്രിസ്മസ് ആഘോഷങ്ങളിലൊന്ന് തന്റെ കാമുകനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് എന്നാണ്. ടോക്കിയോയിലെ ഏറ്റവും പ്രശസ്തമായ ഡേറ്റിം​ഗ് സ്ഥലങ്ങളിൽ ചിലത് തങ്ങൾ സന്ദർശിച്ചു എന്നും അവൾ പറഞ്ഞതായി സിഎൻഎൻ എഴുതുന്നു. 

അതുപോലെ, 19 -കാരനായ അകാവോ തക്കാവോയും തന്റെ സമാനമായ ക്രിസ്മസ് അനുഭവം പങ്കുവയ്ക്കുന്നുണ്ട്. മനോഹരമായ ലൈറ്റുകൾ‌ കൊണ്ടുള്ള അലങ്കാരങ്ങൾ കാണുന്നതും കാമുകിക്കൊപ്പം ഒരു കപ്പ് ഹോട്ട് ചോക്ലേറ്റ് ആസ്വദിച്ചതും ഒക്കെയാണ് അകാവോ പറയുന്നത്. 

Christmas in Japan celebrated similarly to Valentines Day

അതുപോലെ ഈ ദിവസം ജപ്പാനിലെ ദമ്പതികൾ സമ്മാനങ്ങൾ കൈമാറുകയും ജർമ്മൻ ശൈലിയിലുള്ള ക്രിസ്മസ് മാർക്കറ്റുകൾ സന്ദർശിക്കുകയും ഫാൻസി റെസ്റ്റോറൻ്റുകളിൽ നിന്നും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്ത് അതൊരു റൊമാന്റിക് ഡേ തന്നെയാക്കി മാറ്റുകയും ചെയ്യുന്നു. എന്തിനേറെ പറയുന്നു ഈ സമയം വിവാഹാഭ്യർത്ഥനയ്ക്കും പ്രണയാഭ്യർത്ഥനയ്ക്കും യോജിച്ചതായി പോലും കണക്കാക്കപ്പെടുന്നു. 

(ചിത്രങ്ങള്‍ പ്രതീകാത്മകം)

ഹമ്മേ, ശരിക്കും ഞെട്ടി; യുവതിയുടെ തലയിൽ ദേ ഒരു ക്രിസ്മസ് ട്രീ, 'എന്തൊരു ക്യൂട്ട്' എന്ന് കമന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios