മറ്റ് രാജ്യങ്ങളിൽ നിന്ന് 'വധു'ക്കളെ തേടി ചൈന; മൂന്നരക്കോടി പുരുഷന്മാർ അവിവാഹിതരായി തുടരുന്നു; റിപ്പോർട്ട്

മൂന്നര കോടി പുരുഷന്മാര്‍ അവിവാഹിതരായി തുടരുന്നതും കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന ഭീമമായ ഇടിവും ഭാവിയില്‍ ചൈനയില്‍ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 

China is looking for international brides as 35 million men remain unmarried

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ചൈന. ജനസംഖ്യയുണ്ടായിരുന്ന കുതിച്ച് കയറ്റത്തിന് തടയിടാന്‍ പതിറ്റാണ്ടുകളായി ചൈന 'ഒരു കുട്ടി' നയമായിരുന്നു പിന്തുടര്‍ന്നിരുന്നത്. ഇതിന്‍റെ പരിണിതഫലമായി ഇന്ന് ചൈനയില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്.  ഇതോടെ മൂന്നരക്കോടി പുരുഷന്മാരാണ് രാജ്യത്ത് അവിവാഹിതരായി കഴിയുന്നതെന്ന് കണക്കുകള്‍‌ പറയുന്നു. ഈ സാമൂഹിക പ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്ട്രാ വിവാഹങ്ങള്‍ ചൈന പ്രോത്സാഹിപ്പിക്കണമെന്നാണ് പല വിദഗ്ദരും നിര്‍ദ്ദേശിക്കുന്നത്. 

2020 ലെ ദേശീയ ജനസംഖ്യാ സെൻസസ് പ്രകാരം ചൈനയിൽ സ്ത്രീകളെക്കാൾ മൂന്ന് കോടി നാല്പത്തിയൊമ്പത് ലക്ഷം പുരുഷന്മാരാണ് കൂടുതല്‍. സ്ത്രീ പുരുഷ അനുപാതത്തിലെ ഈ അന്തരം ഏറ്റവും കുടുതല്‍ പ്രകടമാകുന്നത് ഗ്രാമങ്ങളിലാണ്. ഇതോടെ ഗ്രാമ പ്രദേശങ്ങളില്‍ പരമ്പരാഗത മാർഗങ്ങളിലൂടെയുള്ള വിവാഹങ്ങളില്‍ വലിയ ഇടിവ് സംഭവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈന റൂറൽ സ്റ്റഡീസ് പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ട്, ഈ പ്രതിസന്ധിക്ക് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യയിലേക്ക് താമസം മാറ്റിയതോടെ ജീവിതം അടിമുടി മാറിയെന്ന് യുഎസ് പൌരന്‍; വീഡിയോ വൈറൽ

ചൈനയില്‍ പരമ്പാരഗതമായി വിവാഹം കഴിക്കുന്ന പുരുഷന്‍, സ്ത്രീക്കാണ് 'വധുവില' നല്‍കേണ്ടത്. സമീപകാലത്തായി സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ് വധുവില ഉയര്‍ത്താന്‍ കാരണമായി. ഇതോടെ ഏറ്റവും ഉയര്‍ന്ന വധുവില  5,00,000 മുതൽ 6,00,000 യുവാൻ വരെ (59 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ) വരെയായിരിക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് പ്രതിവര്‍ഷം ശരാശരി 20,000 യുവാൻ (2 ലക്ഷം രൂപയിൽ കൂടുതൽ) വരുമാനമുള്ള ഗ്രാമീണ പുരുഷന്മാരെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു, 

'ഇതെന്ത് കൂത്ത്' ; 11 ലക്ഷത്തിന്‍റെ ടെസ്‌ല കാർ, റോഡിലൂടെ കാളയെ കൊണ്ട് വലിപ്പിച്ച് ഉടമ

ഇതോടെയാണ് പ്രശ്നപരിഹാരമെന്ന നിലയില്‍ അന്താരാഷ്ട്രാ വിവാഹങ്ങള്‍ക്ക് ചൈന മുന്‍കൈയെടുക്കണമെന്ന നിർദ്ദേശം സിയാമെൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡിംഗ് ചാങ്ഫ മുന്നോട്ട് വച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ, വിയറ്റ്നാം, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള 'യോഗ്യരായ സ്ത്രീ'കളെ ഇതിനായി ആകർഷിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. പാർപ്പിടത്തിന്‍റെയും സാമ്പത്തിക നിലയുടെയും കാര്യത്തിൽ പ്രാദേശിക സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവരുടെ നിലവാരം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. '

30 ലക്ഷമല്ല ശമ്പളം, വെറും മൂന്ന് ലക്ഷം; സത്യമറിഞ്ഞപ്പോൾ വധു വിവാഹത്തിൽ നിന്നും പിന്മാറിയെന്ന വരന്‍റെ കുറിപ്പ് വൈറൽ

ഡിംഗ് ചാങ്ഫയുടെ നിര്‍ദ്ദേശം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. വധുക്കളെ "ഇറക്കുമതി" ചെയ്യുന്നത് ധാർമ്മികമായി തെറ്റാണെന്നും ഇത് ഒരുതരം മനുഷ്യക്കടത്തിന് സമാനമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരിക അസമത്വങ്ങളെക്കുറിച്ചും ഭാഷാ വ്യത്യാസങ്ങൾ കുടുംബത്തിനുള്ളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമായിരുന്നു മറ്റ് ചിലരുടെ ആശങ്ക. അതേസമയം കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴിയായി ചിലര്‍ ഈ നിര്‍ദ്ദേശത്തെ പിന്താങ്ങി. ഇതിനിടെ ചൈനയില്‍ അന്താരാഷ്ട്രാ വിവാഹങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡൂയിനിലെ ചില മാച്ച് മേക്കർമാർ ഇപ്പോള്‍ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും വധുക്കളെ തേടുന്ന പുരുഷന്മാര്‍ക്ക് വേണ്ടി പരസ്യങ്ങള്‍ ചെയ്ത് തുടങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

രാത്രിയിൽ 'നിലം തൊടാതെ പറക്കുന്ന' വാഹനങ്ങള്‍; എല്ലാം 'സ്പീഡ് ബ്രേക്കറി'ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios