5,00,000 വർഷം പഴക്കമുള്ള ആനക്കൊമ്പ് കണ്ടെത്തി ​ഗവേഷകർ

ആ സമയത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ, അവരുപയോ​ഗിച്ചിരുന്ന ആയുധങ്ങളും മറ്റും കണ്ടെത്താനായി എന്നും ​ഗവേഷകർ പറയുന്നു.

500000 year old  elephant tusk found

ഇസ്രായേലിലെ പുരാവസ്തു ​ഗവേഷകർ ബുധനാഴ്ച ഒരു ആനക്കൊമ്പ് പ്രദർശിപ്പിച്ചു. അതിന് ഒരു പ്രത്യേകതയുണ്ട്.  5,00,000 വർഷം പഴക്കമുള്ള ആനക്കൊമ്പാണ് പ്രദർശിപ്പിച്ചത്. വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണ് ഇത്. ഇതിന് ഏകദേശം 150 കിലോ​ഗ്രാം ഭാരമുണ്ട്. 2.6 മീറ്ററാണ് നീളം. തെക്കൻ ഇസ്രായേലിലെ ഒരു ഗ്രാമമായ റെവാദിമിന് സമീപമുള്ള ഒരു ഖനന സ്ഥലത്ത് നിന്ന് ബയോളജിസ്റ്റ് എയ്റ്റൻ മോറാണ് പ്രസ്തുത ആനക്കൊമ്പ് കണ്ടെത്തിയത്. 

ഈ ഖനനം നിയന്ത്രിച്ചത് ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റി (ഐഎഎ) ആണ്. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആനക്കൊമ്പാണ് ഇത്. 'നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ആനക്കൊമ്പ് കണ്ടെത്താനായത് അതിമനോഹരമായ കാര്യമാണ്' എന്ന് ഉത്ഖനനത്തിന്റെ ഡയറക്ടർ അവി ലെവി പറഞ്ഞു.

'ഈ ആനക്കൊമ്പ് നേരെയാണ് ഉള്ളത്. ഇത്തരം ആനകൾ ഏകദേശം 400,000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിന്നും വംശനാശം സംഭവിച്ചതാണ്. ചരിത്രാതീത കാലത്തെ മനുഷ്യർ ആനകളടക്കമുള്ള മൃ​ഗങ്ങളെ വെട്ടി തൊലിയുരിയാൻ‌ ഉപയോ​ഗിച്ചിരുന്ന ചില ഉപകരണങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തി' എന്നും അദ്ദേഹം പറഞ്ഞു. 

ആ സമയത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ, അവരുപയോ​ഗിച്ചിരുന്ന ആയുധങ്ങളും മറ്റും കണ്ടെത്താനായി എന്നും ​ഗവേഷകർ പറയുന്നു. റെവാദിം സൈറ്റിൽ മുമ്പ് നടത്തിയ ഖനനങ്ങൾ ആനയുടെ അസ്ഥികൾ എങ്ങനെ ഉപയോ​ഗിച്ചിരുന്നു എന്നതിന്റെ തെളിവുകൾ തരുന്നവയായിരുന്നു. ചിലത് ആളുകൾ ഉപകരണങ്ങളാക്കി മാറ്റിയിരുന്നു എന്നും ​ഗവേഷകർ വിശദീകരിച്ചു. 

ആനക്കൊമ്പിന്റെ വലിപ്പം വെച്ച് നോക്കിയാൽ, ആനയ്ക്ക് അഞ്ച് മീറ്റർ (16.5 അടി) വരെ ഉയരമുണ്ടായിരുന്നിരിക്കാം എന്ന് കരുതുന്നു. അതായത് ഇന്നത്തെ ആഫ്രിക്കൻ ആനകളേക്കാൾ വലുതായിരുന്നിരിക്കണം അവ.

Latest Videos
Follow Us:
Download App:
  • android
  • ios