ഈ വൈനിന് പഴക്കം 5000 വർഷം, കണ്ടെത്തിയത് രാജ്ഞിയുടെ ശവകുടീരത്തിൽ, ചിത്രങ്ങൾ കാണാം

വൈൻ ഇപ്പോൾ ദ്രാവകരൂപത്തിൽ അല്ലെന്നും അതുകൊണ്ട് തന്നെ അത് ചുവപ്പാണോ വെള്ളയാണോ എന്ന് പറയാൻ സാധിക്കില്ല എന്നും ക്രിസ്റ്റീന പറഞ്ഞു.

5000 year old wine found in Queen Meret Neith tomb Egypt rlp

പഴക്കമേറുന്തോറും വീര്യവും വിലയും കൂടുന്ന ഒന്നാണ് വൈൻ. പഴക്കം ചെന്ന വൈനുകൾ അതുകൊണ്ട് തന്നെ വൈൻപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ, 5000 വർഷം പഴക്കമുള്ള വൈൻ ആണെങ്കിലോ? അതേ, തികച്ചും യാദൃച്ഛികമായി അങ്ങനെ ഒരു വൈൻ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ​ഗവേഷകർ. 

5000 year old wine found in Queen Meret Neith tomb Egypt rlp

ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ​ഗവേഷകർ ഈ വൈൻ കണ്ടെത്തുന്നത്. മരണാനന്തര യാത്രയിൽ രാജ്ഞിക്ക് കുടിക്കാൻ എന്ന ഉദ്ദേശത്തോടെയാവണം വൈൻ ശവകുടീരത്തിൽ വച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

5000 year old wine found in Queen Meret Neith tomb Egypt rlp

ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസിൽ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ എന്ന ബഹുമതിയും ഈ രാജ്ഞിക്ക് മാത്രമുള്ളതാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അവർ എന്നും ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോൻ പോലും ആയിരിക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്.

5000 year old wine found in Queen Meret Neith tomb Egypt rlp

അവരുടെ ശവകുടീരം പരിശോധിക്കെ നിരവധി കരകൗശല വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തി. അതിൽ പെടുന്നതാണ് ഈ വൈൻ ജാറുകളും. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പാണ് ഇത് ശവകുടീരത്തിൽ വച്ചത് എന്നാണ് ​ഗവേഷകരുടെ അനുമാനം. ഈ വൈൻ ജാറുകളടക്കം ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കളെല്ലാം അവയുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആർക്കിയോളജിസ്റ്റായ പ്രൊഫസ്സർ ക്രിസ്റ്റീന കോലർ പറഞ്ഞു. 

5000 year old wine found in Queen Meret Neith tomb Egypt rlp

വൈൻ ഇപ്പോൾ ദ്രാവകരൂപത്തിൽ അല്ലെന്നും അതുകൊണ്ട് തന്നെ അത് ചുവപ്പാണോ വെള്ളയാണോ എന്ന് പറയാൻ സാധിക്കില്ല എന്നും ക്രിസ്റ്റീന പറഞ്ഞു.

5000 year old wine found in Queen Meret Neith tomb Egypt rlp

ഏതായാലും ​ഗവേഷണത്തിലൂടെ അന്നത്തെ കാലത്തെ കുറിച്ചും രാജ്ഞിയെ കുറിച്ചും കൂടുതൽ അറിവുകൾ ലഭിക്കുമെന്നും ​ഗവേഷകർ പ്രതീക്ഷിക്കുന്നു. 

വായിക്കാം: ഈ ന​ഗരത്തിലെ ക്ലോക്കുകളിൽ പലതിലും 12 എന്ന അക്കമില്ല, പിന്നിലെ വിചിത്രമായ കാരണമിത്!

Latest Videos
Follow Us:
Download App:
  • android
  • ios