Asianet News MalayalamAsianet News Malayalam

മമ്മിയായി മൃതദേഹം, മരണാനന്തരജീവിതത്തിൽ കഴിക്കാൻ ചീസ്, 3600 -ലധികം വർഷം പഴക്കം 

ലോകത്തിലെ തന്നെ ഏറ്റവും പഴയത് എന്ന് കരുതപ്പെടുന്ന ചീസാണ് ഈ മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരിക്കുന്നത്. 1615 ബിസിയിലേതാണ് ഈ ചീസ് എന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

3600 year old cheese with mummies in China
Author
First Published Sep 27, 2024, 6:02 PM IST | Last Updated Sep 27, 2024, 6:02 PM IST

സ്നാക്കുകൾ കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുണ്ടാവും. എന്നാൽ, അതിനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല എന്നാണ് പുതിയ ഒരു കണ്ടെത്തൽ തെളിയിക്കുന്നത്. വെങ്കലയുഗത്തിൽ ബിസി 3300 -നും ബിസി 1200 -നും ഇടയിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ മരുഭൂമി നിവാസികളുടെ മൃതദേഹത്തിന്റെ ശേഷിപ്പുകളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് പുതിയ ചില കണ്ടെത്തലുകളിലേക്ക് വഴി തുറന്നിരിക്കുന്നത്. 

മരണാനന്തരജീവിതത്തിൽ കഴിക്കുന്നതിന് വേണ്ടിയാണ് ഈ ചീസ് മൃതദേഹത്തോടൊപ്പം വച്ചിരിക്കുന്നത് എന്നാണ് ​ഗവേഷകർ അനുമാനിക്കുന്നത്. മൃതദേഹം അടക്കം ചെയ്യുമ്പോൾ അതിനൊപ്പം ചീസ് കൂടി വച്ചതായിട്ടാണ് കണ്ടെത്തൽ. തലയ്ക്കും കഴുത്തിനും ചുറ്റുമായി ചിതറിക്കിടക്കുന്ന തരത്തിലാണ് ചീസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വരണ്ട കാലാവസ്ഥയായതിനാലാവണം ഈ മൃതദേഹങ്ങൾ മമ്മിയായി മാറിയിരുന്നത് എന്നും ​ഗവേഷകർ പറയുന്നു. 

ലോകത്തിലെ തന്നെ ഏറ്റവും പഴയത് എന്ന് കരുതപ്പെടുന്ന ചീസാണ് ഈ മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരിക്കുന്നത്. 1615 ബിസിയിലേതാണ് ഈ ചീസ് എന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്മോൾ റിവർ സെമിത്തേരി നമ്പർ 5 -ൽ സൂക്ഷിച്ചിരിക്കുന്ന, മമ്മിയുടെ രൂപത്തിലേക്ക് മാറിയ മൃതദേഹങ്ങളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്. ശവസംസ്കാര പ്രക്രിയകളുടെ ഭാ​ഗമായിട്ടും ഇവിടുത്തെ ഭൂപ്രകൃതിയുടേയും ഒക്കെ പ്രത്യേകതകളുടെ ഭാ​ഗമായിട്ടുമാണ് അവ കാലപ്പഴക്കത്താൽ നശിക്കാത്ത അവസ്ഥയിൽ ഇരിക്കുന്നത് എന്നാണ് ​ഗവേഷകരുടെ അനുമാനം. 

അടുത്തിടെയാണ്, ശാസ്ത്രജ്ഞർ 3,600 വർഷം പഴക്കമുള്ള ചീസിൽ നിന്ന് ഡിഎൻഎ വിജയകരമായി വേർതിരിച്ചെടുത്തത്. ഇതുവരെ അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ചീസാണിത്. ബാക്ടീരിയയും യീസ്റ്റും പാലുമായി സംയോജിപ്പിച്ച് കെഫീർ സ്റ്റാർട്ടർ ഉപയോഗിച്ചാണ് ഈ ചീസ് നിർമ്മിച്ചതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. സിയോഹെ മനുഷ്യർ എങ്ങനെയാണ് ചീസ് നിർമ്മിച്ചിരുന്നത് എന്ന് മനസിലാക്കാൻ ഈ കണ്ടെത്തലിലൂടെ സാധിച്ചുവെന്നും ​ഗവേഷകർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios