3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ, അതിൽ പാത്രങ്ങൾ, മരണാനന്തരജീവിതത്തിൽ സഹായിക്കുമെന്ന് വിശ്വാസം

പുരാവസ്തു ഗവേഷകർ ഡസൻ കണക്കിന് പാത്രങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. അവയിൽ ചിലത് ചുവപ്പ് ചായം പൂശിയവയായിരുന്നു. മറ്റ് പാത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ, വസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്ന ​​പാത്രങ്ങൾ, വെളിച്ചം തെളിക്കാനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഈ ​ഗുഹയിൽ നിന്നും കണ്ടെത്തി. 

3300 year old cave found

ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ 3,300 വർഷങ്ങൾക്ക് മുമ്പുള്ള ഒരു അസാധാരണ ഗുഹ കണ്ടെത്തി. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. ഇതിൽ നിന്നും പാത്രങ്ങൾ അടക്കമുള്ള വസ്തുക്കൾ കണ്ടെത്തി. 19 -ാം നൂറ്റാണ്ടിൽ റാംസെസ് രണ്ടാമൻ ഭരിച്ചിരുന്ന കാലത്തേതാണ് ​ഗുഹ എന്ന് ​ഗവേഷകർ പറയുന്നു. ബിസി 1279 ബിസി മുതൽ 1213 ബിസി വരെയാണ് റാംസെസ് രണ്ടാമൻ ഈജിപ്ത് ഭരിച്ചിരുന്നത്. ഈ ​ഗുഹ ഉള്ള സ്ഥലമടക്കം സുഡാൻ മുതൽ സിറിയ വരെയുള്ള പ്രദേശം അന്ന് ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്നു. 

പൽമാഹിം ബീച്ച് നാഷണൽ പാർക്കിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് അപ്രതീക്ഷിതമായി ​ഗുഹ കണ്ടെത്തിയത്. തുടർന്ന് ഐഎഎയുടെ പുരാവസ്തു ഗവേഷകരെ സംഭവസ്ഥലത്തേക്ക് വിളിക്കുകയായിരുന്നു. സംഘം ​ഗോവണി വഴി ​ഗുഹയിലേക്ക് ഇറങ്ങി. നന്നായി സൂക്ഷിക്കപ്പെട്ട തരത്തിലായിരുന്നു ഇതിനുള്ളിൽ വസ്തുക്കൾ. മരിച്ച് അടക്കിനുള്ള പുരാവസ്തുക്കൾ, സെറാമിക്, വെങ്കല പാത്രങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്നും കണ്ടെത്തി. മരണാനന്തരജീവിതത്തിന് മരിച്ചവരെ ഈ പാത്രങ്ങൾ സഹായിക്കും എന്നാണ് അവർ വിശ്വസിച്ചു പോന്നത്. 

പുരാവസ്തു ഗവേഷകർ ഡസൻ കണക്കിന് പാത്രങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. അവയിൽ ചിലത് ചുവപ്പ് ചായം പൂശിയവയായിരുന്നു. മറ്റ് പാത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ, വസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്ന ​​പാത്രങ്ങൾ, വെളിച്ചം തെളിക്കാനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഈ ​ഗുഹയിൽ നിന്നും കണ്ടെത്തി. 

ഗുഹയിൽ നിന്നും കണ്ടെത്തിയ ചില കരകൗശല വസ്തുക്കൾ പ്രാദേശികമായി നിർമ്മിച്ചവയായിരുന്നില്ല. സിറിയ, ലെബനൻ, സൈപ്രസ് എന്നിവിടങ്ങളിൽ നിന്നും നിർമ്മിച്ച മൺപാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയവയിൽ പെടുന്നു എന്ന് പുരാവസ്തു ​ഗവേഷകർ പറയുന്നു. ​ഗുഹയ്ക്കുള്ളിലെ വസ്തുക്കളൊന്നും തന്നെ മോഷണം പോയിട്ടില്ല എന്നും വെങ്കലയു​ഗത്തിലെ ആചാരങ്ങളെ കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നും കരുതുന്നതായി ​ഗവേഷകർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios