ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ് മോഡൽ, ക്യാറ്റ്‍വാക്കിൽ ചരിത്രം സൃഷ്ടിച്ച് 10 വയസുകാരി
മറ്റ് ട്രാൻസ് കുട്ടികൾ ഇപ്പോൾ തന്നെ അവൾക്ക് ഒരുപാട് മെസേജുകളയക്കുന്നുണ്ട്. അവരോടെല്ലാം നോയെല്ല സംസാരിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്ന് നോയെല്ലയുടെ അമ്മയും പറയുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ട്രാൻസ് ആളുകൾ സൗന്ദര്യമുള്ളവരാണ് എന്ന് കാണിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് നോയെല്ല പറയുന്നു.
ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ് മോഡലായി 10 വയസുകാരി. ന്യൂയോർക്ക് ഫാഷൻ വീക്കിലെ ക്യാറ്റ്‍വാക്കിൽ പങ്കെടുത്തു കൊണ്ട് അവൾ ഫാഷൻ ലോകത്ത് പുതു ചരിത്രം സൃഷ്ടിച്ചു. 'ട്രാൻസ് ക്ലോത്തിംഗ് കമ്പനി'യുടെ പിന്നിലെ ഡിസൈനറായ മെൽ അറ്റ്കിൻസൺ എന്ന ഡിസൈനറിനുവേണ്ടിയാണ് നോയെല്ല എന്ന 10 വയസ്സുകാരി ഫാഷൻ വീക്കിൽ പങ്കെടുത്തത്. 'മറ്റ് കുട്ടികളെ അവരായിരിക്കാൻ പ്രചോദിപ്പിക്കാൻ ഇതിനകം തന്നെ എനിക്ക് കഴിഞ്ഞുവെന്നത് എന്നിൽ സന്തോഷമുണ്ടാക്കുന്നു' എന്ന് നോയെല്ല പ്രതികരിച്ചു.
നാല് വയസ് മാത്രമുള്ളപ്പോഴാണ് നോയെല്ലയുടെ മാറ്റത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. അവളുടെ മാതാപിതാക്കളായ ഡീ മാക്മഹർ, റേ എന്നിവർ മുഴുവനായും തങ്ങളുടെ മകൾക്കൊപ്പം നില കൊണ്ടു. ഇപ്പോൾ നോയെല്ല എങ്ങനെയാണ് മറ്റുള്ളവർക്ക് പ്രചോദനമാവുന്നത് എന്നത് അവരെ ഏറെ സന്തോഷിപ്പിക്കുന്നു.
ഒരു ഇവന്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഡീ. അദ്ദേഹം പറഞ്ഞു, 'നോയെല്ല ഒരിക്കലും പരിഭ്രാന്തയാകുകയോ ഭയപ്പെടുകയോ ചെയ്യുന്ന ഒരാളല്ല. അവൾ ഒരു പ്രൊഫഷണൽ തന്നെയാണ്. ക്യാറ്റ്‍വാക്ക് കഴിഞ്ഞ ഉടനെ തന്നെ പുറത്ത് നിൽക്കുന്ന ആളുകളെയും ക്യാമറകളെയും കാണാൻ വേണ്ടി അവൾ വളരെ ആവേശത്തിലാണ് ചെന്നത്. അവരെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അവൾക്ക് കൃത്യമായി അറിയാമായിരുന്നു. ന്യൂയോർക്ക് ഫാഷൻ വീക്കിലെ ആദ്യത്തെ ട്രാൻസ് ചൈൽഡ് ആയി എന്നതിൽ ഞങ്ങൾ നോയെല്ലയെ ഓർത്ത് അഭിമാനിക്കുന്നു. അവളുടെ ആത്മവിശ്വാസത്തിലും നിശ്ചയദാർഢ്യത്തിലും ഞങ്ങൾ അത്ഭുതത്തിലാണ്.'
മറ്റ് ട്രാൻസ് കുട്ടികൾ ഇപ്പോൾ തന്നെ അവൾക്ക് ഒരുപാട് മെസേജുകളയക്കുന്നുണ്ട്. അവരോടെല്ലാം നോയെല്ല സംസാരിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്ന് നോയെല്ലയുടെ അമ്മയും പറയുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ട്രാൻസ് ആളുകൾ സൗന്ദര്യമുള്ളവരാണ് എന്ന് കാണിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് നോയെല്ല പറയുന്നു.
നോയെല്ലയുടെ മാതാപിതാക്കൾ ചെറുപ്പത്തിൽ അവളെ കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. അവർ നൽകുന്ന വസ്ത്രങ്ങളൊന്നും ഇടാൻ അവൾ തയ്യാറായിരുന്നില്ല. അങ്ങനെ തെറാപ്പിക്ക് ചെന്നപ്പോഴാണ് അവൾ താനൊരു പെൺകുട്ടിയാണ് എന്ന് പറയുന്നത്. അത് നാലാമത്തെ വയസിലായിരുന്നു. ശാരീരികമായി മാറ്റം വരുത്താൻ അവൾക്ക് പ്രായമായില്ല എന്ന് നോയെല്ലയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. അങ്ങനെ അവർ അവളുടെ സാമൂഹികമായും മാനസികമായും ഉള്ള മാറ്റത്തിന് ഒപ്പം നിന്നു. ഏഴാമത്തെ വയസിൽ നോയല്ല മോഡലിംഗ് ചെയ്ത് തുടങ്ങി. പിന്നീട് ഔദ്യോഗികമായി പേര് മാറ്റി.