'അക്ഷതം വിതരണം ചെയ്യുന്നതിനിടെ മര്‍ദ്ദിച്ചു'; പരാതിയുമായി യുവാവ്

സന്തോഷിനെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രാദേശിക ബിജെപി നേതൃത്വം.

youth distributing akshat attacked in karnataka joy

ബംഗളൂരു: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ഒരു സംഘം ആക്രമിച്ചതായി യുവാവിന്റെ പരാതി. പുത്തൂര്‍ സ്വദേശി സന്തോഷ് ആണ് തനിക്ക് നേരെ ആക്രമണം നടന്നതായി പരാതി നല്‍കിയത്.

തിങ്കളാഴ്ച വൈകുന്നേരം മുണ്ടൂര്‍ മേഖലയില്‍ അക്ഷതം വിതരണം ചെയ്യുന്നിതിടയാണ് സംഭവമെന്ന് സന്തോഷ് പറഞ്ഞു. പ്രദേശവാസിയായ ധനജ്ഞയ് എന്നയാളും സംഘവുമാണ് തന്നെ തടഞ്ഞ് അക്രമിച്ചത്. പ്രദേശത്ത് അക്ഷതം വിതരണം ചെയ്യരുതെന്നും മടങ്ങണമെന്നും ധനജ്ഞയ് ആവശ്യപ്പെട്ടു. എന്നാല്‍ അക്ഷതം വിതരണം ചെയ്യാതെ മടങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ സംഘം ആക്രമിക്കുകയായിരുന്നു. തടയാന്‍ എത്തിയ മാതാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചെന്ന് സന്തോഷ് പറഞ്ഞു. 

സംഭവത്തില്‍ പരുക്കേറ്റ ഇരുവരും പുത്തൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സന്തോഷിനെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന സന്തോഷിനെയും മാതാവിനെയും ബിജെപി നേതാക്കളെത്തി സന്ദര്‍ശിക്കുകയും ചെയ്തു. 

മകനെ കൊല്ലുന്നതിന്റെ ഒരാഴ്ച മുന്‍പും സുചന ഗോവയില്‍; തങ്ങിയത് അഞ്ച് ദിവസം, എന്തിന്? 

 

Latest Videos
Follow Us:
Download App:
  • android
  • ios