ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന യുവാവ് പിടിയിൽ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അർദ്ധരാത്രിയിൽ പൂർണ നഗ്നനായ ഒരാൾ എത്തി പെൺആട്ടിൻ കുട്ടിയെ തെരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടത്. പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. 

young man arrested for killing a goat by indulging in unnatural sex with it afe

തിരുവനന്തപുരം: വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയിൽ പനയറ കോവൂർ സ്വദേശിയായ പുത്തൻ വീട്ടിൽ ശങ്കരൻ എന്ന അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരം കല്ലന്പലത്തെ അബ്ദുൾ കരീമിറെ നീട്ടിൽ വളർത്തുന്ന ആട്ടിൻ കുട്ടിയാണ് ക്രൂരമായ ലൈംഗികപീഡനത്തെ തുടർന്ന് ചത്തത്.

ആടിന്റെ ഉടമസ്ഥൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അർദ്ധരാത്രിയിൽ പൂർണ നഗ്നനായ ഒരാൾ എത്തി പെൺആട്ടിൻ കുട്ടിയെ തെരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടത്. പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതി പനയറ കോവൂർ സ്വദേശിയായ പുത്തൻ വീട്ടിൽ ശങ്കരൻ എന്ന അജിത്താണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ 32 കാരൻ ഇന്നാണ് പൊലീസിന്റെ പിടിയിലായത്.

ഇയാൾ ഇതിനുമുമ്പ് പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചയുണ്ട്. വർക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധികേസുകളിൽ പ്രതിയാണ് അജിത്ത്. പ്രതിക്കുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുത്ത രണ്ടുപേരെ നേരത്തേ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തിരുന്നു. അജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തു വരികയാണ്.

Read also: ദത്തെടുത്ത 12 വയസുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്; പീഡന വിവരം അറിഞ്ഞത് മറ്റൊരു കുടുംബത്തിലൂടെ

വീഡിയോ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios