എട്ട് വർഷത്തിനിടെ 14 തവണ നിർബന്ധിത ​ഗർഭഛിദ്രത്തിനിരയായി; ‌യുവതി ആത്മഹത്യ ചെയ്തു

കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 14 തവണ ​ഗർഭഛിദ്രത്തിന് വിധേയമായെന്നും എന്നാൽ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

Woman commits suicide after being forced to undergo abortion 14 times

ദില്ലി: 14 ​ഗർഭഛിദ്രത്തിന് വിധേയമായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു.  33 കാരിയായ യുവതിയാണ് ദില്ലിയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയത്. ലിവിങ് ടു​ഗതറിലായിരുന്ന പങ്കാളി 14 തവണ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെ‌യ്യിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. തെക്കുകിഴക്കൻ ദില്ലിയിലെ ജയ്ത്പൂർ മേഖലയിൽ ജൂലൈ അഞ്ചിനാണ് സംഭവം. വിവാഹവാഗ്ദാനം നൽകിയ  യുവാവുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു യുവതി. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 14 തവണ ​ഗർഭഛിദ്രത്തിന് വിധേയമായെന്നും എന്നാൽ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ദില്ലിയിൽ 16കാരി കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, പ്രതികൾ കാറിൽ ചുറ്റിക്കറങ്ങി

നോയിഡയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭർത്താവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഭാര്യയുമായി എട്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി ഇയാൾ പറഞ്ഞു. 

പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ

പോക്സോ: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 44 കാരന് നാല് വർഷം കഠിന തടവ് ശിക്ഷ

 

തൃശ്ശൂർ കുന്ദംകുളത്ത് പോക്സോ കേസ് പ്രതിക്ക് നാലുവർഷം കഠിന തടവ് ശിക്ഷ വിധിച്ചു. 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 44കാരനായ ചിറനെല്ലൂർ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാലുവർഷം കഠിനതടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഗർഭഛിദ്രം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ച യുവതിക്ക് നിരാശ

15 കാരി ആറ് മാസം ഗർഭിണി; കുഞ്ഞിനെ ഉടൻ പുറത്തെടുക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.

സ൪ക്കാ൪ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിർദ്ദേശം. കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പോക്സോ കേസിൽ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷ൦ വീണ്ടും പരിഗണിക്കു൦. സർക്കാർ ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios