ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, നാട്ടുകാർ തിരികെ എത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്നു

വിവാഹിതയായ കാവ്യയും ബിരേഷും തമ്മിൽ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. യുവതി കഴിഞ്ഞ മാസം ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി. എന്നാൽ ഇവരെ  ഗ്രാമവാസികൾ ചേർന്നു പിടികൂടി.

Villagers ask woman to end extramarital affair she kills husband with help of lover in karnataka vkv

ദാവൻഗരെ: കർണാടകയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.  നിംഗരാജയുടെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ  വിട്ടത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ടെറസിൽനിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മകന്‍റെ മരണത്തിൽ സംശയം തോന്നിയ  അമ്മ പൊലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിംഗരാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കാവ്യ തന്‍റെ കാമുകനായ ബിരേഷ് എന്ന യുവാവുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
  
വിവാഹിതയായ കാവ്യയും ബിരേഷും തമ്മിൽ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. യുവതി കഴിഞ്ഞ മാസം ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി. എന്നാൽ ഇവരെ  ഗ്രാമവാസികൾ ചേർന്നു പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയ്യാറായി. അഞ്ചു വർഷം മുമ്പാണ് കാവ്യ നിംഗരാജയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു കുട്ടിയുണ്ട്. 

ഭാര്യ കാമുകനുമായുള്ല ബന്ധം അവസാനിപ്പിച്ചെന്നാണ് നിംഗരാജ് കരുതിയിരുന്നത്. എന്നാൽ ബിരേഷുമായുള്ള ബന്ധം കാവ്യ അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ  കാവ്യയും നിംഗരാജും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കാവ്യ കാമുകനെ  വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നീട്  കാവ്യ നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ടെറസിൽ നിന്നും താഴേക്ക് മൃതശരീരം തള്ളിയിട്ടു. ടെറസിന്റെ മുകളിൽനിന്നും നിംഗരാജ് അബദ്ധത്തിൽ വീണു മരിച്ചതെന്നാണ് കാവ്യ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ നിംഗരാജിന്‍റെ അമ്മയ്ക്ക് തോന്നിയ സംശയം പൊലീസിലേക്കെത്തുകയായിരുന്നു.  

Read More : വീട്ടുകാർ എതിർത്തു, വിവാഹത്തിൽ നിന്ന് പിന്മാറി; മുൻ കാമുകയുടെ അശ്ലീല വീഡിയോ ഓൺലൈനിൽ, യുവാവ് പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios