അശാസ്ത്രീയ കൊവിഡ് ചികിത്സ; 'കൊറോണ ബാബ' പൊലീസ് പിടിയിൽ
അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സനടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. രോഗം ശമിപ്പിക്കാൻ തനിക്ക് അദ്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട കൊറോണ ബാബ എന്ന മുഹമ്മദ് ഇസ്മായിൽ ബാബയാണ് പൊലീസിന്റെ പിടിയിലായത്
ഹൈദരാബാദ്: അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. രോഗം ശമിപ്പിക്കാൻ തനിക്ക് അദ്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട കൊറോണ ബാബ എന്ന മുഹമ്മദ് ഇസ്മായിൽ ബാബയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അടുത്തേക്ക് ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരായ നിരവധി ആളുകളാണ് എത്തിയിരുന്നത്.
കൊവിഡിന് ചികിത്സ നൽകുന്നത് കൊണ്ട് നാട്ടുകാർ തന്നെയാണ് ഇയാൾക്ക് കൊറോണ ബാബ എന്ന പേര് നൽകിയതെന്നാണ് വിവരം. ചികിത്സയ്ക്കായി ഒരാളിൽ നിന്ന് 50000 രൂപയാണ് വ്യാജ ചികിത്സകൻ ഈടാക്കിയിരുന്നത്. വിവരമറിഞ്ഞ മിയാപൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് മാസം മുതലാണ് ഇയാൾ കൊവിഡിന് ചികിത്സ നടത്തിയിരുന്നത്.
മന്ത്രങ്ങൾ ജപിച്ചും. നാരങ്ങ കൈയില്‍കെട്ടിയുമാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം, പകർച്ചവ്യാധി നിരോധന നിയമം, ദുരന്ത നിവാരണ നിയമം എന്നീ നിയമങ്ങൾ പ്രകാരം വഞ്ചന അടക്കമുള്ള കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.