അച്ഛനേയും മകനേയും കുത്തിക്കൊല്ലാൻ ശ്രമം, തർക്കത്തിന് കാരണം വൈ ഫൈ കണക്ഷൻ; പ്രതി പിടിയിൽ
പ്രതിയുടെ വീട്ടിൽ വൈഫൈ കണക്ഷൻ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കൊച്ചി : എറണാകുളം ചെങ്ങമനാട് അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശി സുനിൽ ദത്തിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തുശേരി സ്വദേശികളായ ഉണ്ണി, മകൻ സുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയുടെ വീട്ടിൽ വൈഫൈ കണക്ഷൻ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.