ഉത്തർപ്രദേശിൽ സ്കൂളിന് പുറത്ത് വച്ച് ആറാം ക്ലാസുകാരിയ്ക്ക് വിഷം നൽകി അജ്ഞാതർ, കേസ്

13കാരിക്ക് സ്കൂളിന് പുറത്ത് വച്ച് വിഷം നൽകി അജ്ഞാതർ. അവശനിലയിലായ ആറാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് അധ്യാപകർ

three charged for forcing 13year old girl to take poison

പിലിഭിത്ത്: ബന്ധുക്കളുമായി പിതാവുമായി സ്വത്ത് തർക്കം നിലനിൽക്കുന്നതിനിടെ 13കാരിയായ മകളെ സ്കൂളിന് പുറത്ത് വച്ച് വിഷം  നിർബന്ധിച്ച് കഴിപ്പിച്ച അജ്ഞാതർക്കെതിരെ കേസ്. ഉത്തർ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. സ്കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വിഷം കഴിച്ച നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയത്. ഗജ്റൌല പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവിപുര ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന് പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെന്ന ആരോപണവുമായി കുട്ടിയുടെ അമ്മാവൻ

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. തുടർന്നാണ് സംഭവങ്ങൾ പെൺകുട്ടി വിശദമാക്കിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ അജ്ഞാതരായ മൂന്ന് പുരുഷന്മാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. 

പെൺകുട്ടിയുടെ  പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങൾക്കിടയിൽ തർക്കം നില നിന്നിരുന്നുവെന്നാണ് കുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത്. സംഭവത്തിൽ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കൂൾ പരിസരത്തെ സിസിടിവികൾ അടക്കമുള്ളവ ശേഖരിച്ചാണ് അന്വേഷണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios