ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം, സ്ക്വാഡ് പൊക്കി; 13.5 കിലോ കഞ്ചാവുമായി പിടിയിൽ
ട്രെയിനുള്ളിൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന യുവാവ് കൊച്ചിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി അനന്ത് എ നായരാണ് കൊൽക്കത്തയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി ഷാലിമാർ എക്സ്പ്രസ്സിനുള്ളിൽ വെച്ച് പിടിയിലായത്. പതിമൂന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്,
ട്രെയിനുള്ളിൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തിരുവനന്തപുരത്ത് എത്തിച്ച് കഞ്ചാവ് ചെറിയ പൊതികളാക്കി വിതരണം ചെയ്യാനായിരുന്നു അനന്ത് എ നായരുടെ പദ്ധതിയെന്ന് ആർപിഎഫ് അറിയിച്ചു. ഇതിനിടയിലാണ് കൊച്ചിയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്.
അതിനിടെ മംഗലാപുരത്തുനിന്ന് ലോറിയിൽ തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാസർകോട് വെച്ച് എക്സൈസ് പിടികൂടി. 40 ലക്ഷം രൂപ വില മതിക്കുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സാധനം കയറ്റിവന്ന ലോറിയുടെ ഡ്രൈവർ മുഹമ്മദ് തൻവറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉള്ളി എന്ന വ്യാജേനയായിരുന്നു പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. പുകയില ഉത്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ക്ക് മുകളില്‍ ഉള്ളിച്ചാക്കുകള്‍ മറച്ചാണ് ലോറിയില്‍ കൊണ്ട് വന്നത്.
വീഡിയോ സ്റ്റോറി കാണാം
Read More : ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ