വീടിനുള്ളിൽ നിന്ന് നിലവിളി; ഓടിക്കൂടിയ നാട്ടുകാർ കണ്ടത് വെട്ടേറ്റ് കിടക്കുന്ന വീട്ടമ്മയെ, മകൻ കസ്റ്റഡിയിൽ

മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് മനുമോഹൻ്റെ അച്ഛൻ പൊലീസിൽ പരാതി നൽകി. 

Son under the influence of alcohol attacked and injured his mother In Kollam Thevalakkara

കൊല്ലം: തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിയ്ക്കാണ് വെട്ടേറ്റത്. മകൻ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് മനുമോഹൻ്റെ അച്ഛൻ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി. 

നിലവിളി കേട്ട് വീട്ടിലേയ്ക്ക് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് കിടന്ന കൃഷ്ണകുമാരിയെ കണ്ടത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ വീട്ടമ്മയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി സ്ഥിരം പ്രശ്നക്കാരനാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.

READ MORE: അം​ഗൻവാടിയിലേയ്ക്ക് പാഞ്ഞുകയറി പേപ്പട്ടി; ജീവൻ പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിച്ച് ആയ, നിരവധി പേർക്ക് കടിയേറ്റു

Latest Videos
Follow Us:
Download App:
  • android
  • ios