ബലാത്സംഗത്തിന് ശേഷം വെടിയുതിര്‍ത്ത യുവാക്കളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത് മൊബൈല്‍ ഫോണ്‍
സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് തിരികെ പോവുമ്പോഴാണ് പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പൂനെ: കൂട്ടബലാത്സംഗത്തിന് ശേഷം വെടിവച്ച് കൊലപ്പെടുത്താനൊരുങ്ങിയ യുവാക്കളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷിച്ചത് മൊബൈല്‍ ഫോണ്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് പ്രായമാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൂനെയിലെ വാര്‍ജെ മാല്‍വാഡിയില്‍ സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് തിരികെ പോവുമ്പോഴാണ് പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പൂനെയിലെ സാഹ്കര്‍ നഗര്‍ ഭാഗത്താണ് പെണ്‍കുട്ടിയുടെ വീട്. ഒരു മുറിയിലിട്ട് ഈ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. എന്നാല്‍ മുറിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട പെണ്‍കുട്ടിയെ യുവാക്കള്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലേക്ക് പോകണമെന്ന് നിലവിളിച്ച പെണ്‍കുട്ടിയ്ക്ക് നേരെ മൂന്നംഗ സംഘത്തിലെ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. നെഞ്ചിനാണ് യുവാവ് വെടിയുതിര്‍ത്ത്.
എന്നാല്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നു. ഇതിനാണ് പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റത്. പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്കേറ്റ പരിക്ക് ഗുരുതരമായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയേയും സുഹൃത്തിനേയും യുവാക്കള്‍ സമീപത്തുള്ള ഒരു ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് മൂന്ന് പേര്‍ക്കുമായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.