എട്ട് വയസുകാരിക്കെതിരായ ലൈഗികാതിക്രമം; 55 വയസുകാരന് 15 വർഷം കഠിന തടവും പിഴയും

കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത്‌ രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷിച്ചത്.

sexual assault against 8 year old girl man sentenced to 15 years in prison and fined

ഇടുക്കി: ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈഗികാതിക്രമം കാണിച്ച കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപ പിഴയും. കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത്‌ രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷിച്ചത്.  2023 ജൂലൈ മാസം സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റക്ക് വരും വഴി ആൾ സാനിധ്യം ഇല്ലാതിരുന്ന ഒരു അമ്പല പരിസരത്തുവച്ചു ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസീക്യൂഷൻ ന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Also Read: തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു; 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios