വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക, നിര്‍മ്മിച്ചത് ബന്ധുവായ യുവതി; മൂന്ന് പേര്‍ക്കെതിരെ കേസ്
വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്.
ലക്നോ: വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖുശിനഗറിലാണ് വീട്ടില്‍ പാക് പതാക ഉയര്‍ത്തിയത്. തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.
വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്. പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദേശീയ പതാക കൈമാറാനെത്തിയ വനിത പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി അംഗങ്ങള്‍ അപമാനിച്ചതായി പരാതി
അതേസമയം, സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു.
കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയേന്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പതാകയേന്തിയുള്ള മാർച്ചില്‍ പങ്കെടുത്തു.
ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളും പ്രചാരണത്തിന്‍റെ ഭാഗമായി. ദില്ലിയിലും രാജ്യ അതിര്‍ത്തികളിലും വിവിധ സേനകളും ദേശീയ പതാക ഉയര്‍ത്തി പ്രചാരണത്തില്‍ പങ്കു ചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പ്രചാരണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ദേശീയ പതാകയേന്തിയുള്ള ബൈക്ക് റാലികളും പലയിടങ്ങളിലും സംഘടിപ്പിച്ചു.