അസ്മിയയുടെ ദുരൂഹ മരണം; മതപഠനശാലക്ക് ഹോസ്റ്റൽ നടത്തിപ്പിന് അനുമതിയില്ല, അന്വേഷണത്തിന് പ്രത്യേക സംഘം

35 പെൺകുട്ടികൾ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലിന്റെ അനുമതിക്കായുള്ള അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണെന്ന് സ്ഥാപന അധികൃതർ തന്നെ സമ്മതിച്ചു.

police special team start investigation on asmiya mol death in religious school at Balaramapuram vkv

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ ബാലരാമപുരത്തെ മതപഠന ശാലയ്ക്ക് ഹോസ്റ്റൽ നടത്തിപ്പിന് അനുമതിയില്ല. 35 പെൺകുട്ടികൾ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലിന്റെ അനുമതിക്കായുള്ള അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണെന്ന് സ്ഥാപന അധികൃതർ തന്നെ സമ്മതിച്ചു. അതേസമയം പെൺകുട്ടിയുടെ മരണം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നെയ്യാറ്റിൻകര എ എസ്പിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
 
അൽ അമൻ എഡ്യൂക്കേഷൻ കോപ്ലംക്സിന് കീഴിലെ വിമൻ അറബിക് കോളെജിൽ 35 പെൺകുട്ടികളാണ് നിലവിൽ താമസിച്ച് പഠിക്കുന്നത്. ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 23 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഹോസ്റ്റൽ നടത്തിപ്പിനുള്ള ലൈസൻസ് പോലുമില്ല. സ്ഥാപനത്തിന്റെ അംഗീകരാത്തിനും കൃത്യമായ ഉത്തരമില്ല. ബീമാപ്പള്ളി സ്വദേശിയായ അസ്മീയ മോൾ കഴിഞ്ഞ ജൂൺ 2നാണ് ഇവിടെ ചേർന്നത്. രണ്ട് വർഷ കോഴ്സിനായിരുന്നു അഡ്മിഷൻ.

അസ്മീയയെ ശാരീരികമായോ, മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. മതപരമായ ഉപദേശങ്ങൾ നൽകിയിരുന്നു. അസ്മീയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശനിയാഴ്ച, വീട്ടിലേക്ക് വിളിച്ചപ്പോൾ ഉമ്മ ശകാരിച്ചെന്ന് കൂട്ടുകാരികളോട് പറഞ്ഞതായും സ്ഥാപന മേധാവികൾ പറയുന്നു. സ്ഥാപനത്തിനെതിരായ അസ്മിയയുടെ ബന്ധുക്കളുടെ പരാതികൾ തള്ളിയാണ് സ്ഥാപന മേധാവികളുടെ വിശദീകരണം. 

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുള്‍പ്പടെ സ്ഥാപനത്തിന് നേരെ ഉയർന്ന ആരോപണങ്ങളെല്ലാം  അന്വേഷണ സംഘം പരിശോധിക്കും. കൂടെയുണ്ടായിരുന്ന മറ്റ് പെൺകുട്ടികളിൽ നിന്ന് വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. സ്ഥാപനത്തെകുറിച്ചും വിശദ അന്വേഷണം നടത്തുണ്ട്.

Read More : മതപഠനശാലയിലെ അസ്മിയയുടെ ദുരൂഹ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, അപകീർത്തി ശ്രമമെന്ന് ബന്ധുക്കൾ

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിൽ ആത്മഹത്യയെന്നാണ് നിഗമനം. എന്നാൽ അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ബന്ധുക്കൾ തള്ളികളയുന്നു. അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമംനടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios