'ഒറ്റയ്ക്കെത്തി, ഒറ്റയ്ക്ക് മടങ്ങി'; 25 കോടിയുടെ 'ദില്ലി ഹീസ്റ്റ്' മോഷ്ടാവിനെ പോലീസ് പിടികൂടി

തിങ്കളാഴ്ച കടയ്ക്ക് അവധിയായിരുന്നതിനാല്‍ തുറക്കില്ലെന്ന് മോഷ്ടാവിന് അറിയാമായിരുന്നു. അകത്ത് കയറി 20 മണിക്കൂറുകള്‍ക്ക് ശേഷം, അതായത് തിങ്കളാഴ്ച വൈകീട്ട് എഴ് മണിയോടെ കയറിയ വഴിയിലൂടെ തന്നെ ശ്രീവാസ് ജ്വല്ലറിയില്‍ നിന്നും പുറത്തിറങ്ങി. 

Police arrested accused in 25 crore jewelery theft case bkg


മീപകാലത്ത് രാജ്യതലസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന 25 കോടിയുടെ ജ്വല്ലറി കവര്‍ച്ച. 'മണി ഹീസ്റ്റ്' എന്ന നെറ്റഫ്ലിക്സ് സീരീസിലെ പ്രൊഫസറോട് ഈ മോഷ്ടാവിനെ ഉപമിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഈ മോഷണത്തെ 'ദില്ലി ഹീസ്റ്റ്' എന്നായിരുന്നു വിളിച്ചത്. ഒരാഴ്ച തികയും മുന്നേ കേസില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച 18.5 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ബിലാസ്പൂർ ജില്ലയിലെ ആന്‍റി ക്രൈം, സൈബർ യൂണിറ്റിന്‍റെയും സിവിൽ ലൈൻ പോലീസ് സ്റ്റേഷന്‍റെയും സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് മോഷണം പോയ മുതല്‍ കണ്ടെടുത്തത്. 

ദക്ഷിണ ദില്ലിയിലെ ഭോഗലിലുള്ള ഉംറാവു സിംഗ് ജ്വല്ലേഴ്‌സ് കവർച്ച ഒരാളുടെ മാത്രം ആസൂത്രണത്തിലാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നായാണ് ഈ മോഷണത്തെ പോലീസും വിലയിരുത്തുന്നത്. കടയില്‍ കയറിയെ മോഷ്ടാവ് ലോക്കര്‍ തുറന്ന് 25 കോടിയോളം വിലമതിക്കുന്ന സ്വര്‍ണ്ണ - വജ്രാഭരണങ്ങള്‍ കവരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെ വൈദ്യുതി ബന്ധം വിഛേദിച്ച് സിസിടിവി ക്യാമറകൾ തകർത്താണ് കവര്‍ച്ച നടത്തിയ മോഷണം ചൊവ്വാഴ്ചയാണ് പുറം ലോകം അറിഞ്ഞത്. 

'ശവസംസ്കാര ചടങ്ങു'കൾ പ്രമേയമാക്കിയ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് അഭിനന്ദന പ്രവാഹം !

ഈ മാസം ആദ്യം ബസിൽ ഒറ്റയ്ക്ക് ദില്ലിയിലെത്തിയ ലോകേഷ് ശ്രീവാസ് നിരന്തരം നിരീക്ഷണം നടത്തിയാണ്  ഭോഗൽ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്‌സ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെ തെട്ടടുത്ത കടയില്‍ നിന്നും ഇയാള്‍ ജ്വല്ലറിയിലേക്ക് കടന്നതായി പോലീസ് പറയുന്നു. രാത്രി മുഴുവന്‍ കടയില്‍ തങ്ങിയ ഇയാള്‍, ജ്വല്ലറിയില്‍ പ്രദര്‍ശനത്തിന് വച്ച ആഭരണങ്ങളെല്ലാം തന്‍റെ ബാഗിലേക്ക് മാറ്റി. തുടര്‍ന്ന് സ്‌ട്രോങ്‌റൂമിന്‍റെ ഭിത്തി തകര്‍ത്ത് അകത്ത് കടന്നു. അവിടെയുണ്ടായിരുന്ന ആഭരണങ്ങളെല്ലാം എടുത്തു. തിങ്കളാഴ്ച കടയ്ക്ക് അവധിയായിരുന്നതിനാല്‍ തുറക്കില്ലെന്ന് മോഷ്ടാവിന് അറിയാമായിരുന്നു. അകത്ത് കയറി 20 മണിക്കൂറുകള്‍ക്ക് ശേഷം, അതായത് തിങ്കളാഴ്ച വൈകീട്ട് എഴ് മണിയോടെ കയറിയ വഴിയിലൂടെ തന്നെ ശ്രീവാസ് ജ്വല്ലറിയില്‍ നിന്നും പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഈ സമയം ശ്രീവാസ് ഛത്തീസ്ഗഡിലേക്കുള്ള യാത്രയിലായിരുന്നെന്നും പോലീസ് പറയുന്നു. 

പൂന്തേന്‍ കുടിച്ച് പൂസായി പൂവില്‍ കിടന്ന് ഉറങ്ങിപ്പോയ തേനീച്ചയെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണാം !

ഛത്തീസ്ഗഡിലെ ദുർഗ് പോലീസ് വ്യാഴാഴ്ച ലോകേഷ് റാവു എന്ന ഒരു മോഷ്ടാവിനെ അറസ്റ്റ് ചെയ്തെന്നും ഇയാള്‍ ഒരു ലോകേഷ് ശ്രീവാസ് ബിലാസ്പൂരിലെ തന്‍റെ വാടക വീട്ടിലേക്ക് "വലിയ ജോലി" നിർവഹിച്ച് മടങ്ങിയതായി ചോദ്യം ചെയ്യലിൽ പറഞ്ഞതായും ദില്ലി പോലീസിനെ അറിയിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് ദില്ലി പോലീസ് ഇന്‍റര്‍നെറ്റില്‍ പരതി ലോകേഷ് ശ്രീവാസിന്‍റെ ചിത്രം കണ്ടെടുത്തു. ഈ ചിത്രവും സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെത്തിയ മോഷ്ടാവിന്‍റെ ചിത്രവും തമ്മില്‍ സാമ്യമുള്ളതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  കശ്മീർ ഗേറ്റിലെ ഐഎസ്ബിടിയിൽ വെച്ച് ശ്രീവാസിന്‍റെ മൊബൈൽ ഫോൺ പോലീസ് ട്രാക്ക് ചെയ്തു. രാത്രി 8.40 -ന് ശ്രീവാസ് ടിക്കറ്റ് വാങ്ങുന്നത് ബസ് ടെർമിനസിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാള്‍ കൈവശം രണ്ട് വലിയ ബാഗുകള്‍ ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് ദൂർഗ് പോലീസ് നല്‍കിയ വിവരങ്ങള്‍ അന്വേഷിച്ച് ദില്ലി പോലീസ് സംഘം ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ സ്മൃതി നഗറിലെത്തി, അവിടെ ശ്രീവാസ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്ത് ദുർഗ് - റായ്പൂർ പോലീസ് സംഘങ്ങള്‍ രാത്രി മുഴുവൻ കാത്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാലിന് വീട്ടിലെത്തിയ ശ്രീവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios