വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്
2019 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയി പറമ്പിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു പരാതി.
പാലക്കാട്: പാലക്കാട് കോങ്ങാടില്‍ അഞ്ചര വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 46 വർഷം കഠിന തടവും 2,75000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയി പറമ്പിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു കേസിനാസ്പദമായ പരാതി. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കേണ്ടിവരും. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Also Read: ആറ് മാസം ഗര്‍ഭിണിയായ 15കാരിയുടെ മനുഷ്യത്വം പറഞ്ഞ് ഹൈക്കോടതിയുടെ അപൂര്‍വ്വ ഉത്തരവ്
Also Read: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
പാലക്കാട്ട് നൃത്താധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ട് നൃത്താധ്യപകനെ അറസ്റ്റ് ചെയ്തു. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിനതടവ്
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.
Also Read: പോക്സോ: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 44 കാരന് നാല് വർഷം കഠിന തടവ് ശിക്ഷ
അതേസമയം, തൃശ്ശൂർ കുന്ദംകുളത്ത് പോക്സോ കേസിലെ പ്രതിക്ക് കോടതി നാല് വർഷം കഠിന തടവും ശിക്ഷ വിധിച്ചു. 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 44കാരനായ ചിറനെല്ലൂർ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാല് വർഷം കഠിന തടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.