പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് നീണ്ട 10 വര്‍ഷങ്ങള്‍; ഒടുവില്‍ അറസ്റ്റ്

തമിഴ്നാട് സ്വദേശിയായ ജയൻ എന്നയാളെയാണ് മേലുകാവ് പൊലീസ് പിടിയിലായത്. ഇയാൾ 2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

pocso case man hide for 10 years arrested btb

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജയൻ എന്നയാളെയാണ് മേലുകാവ് പൊലീസ് പിടിയിലായത്. ഇയാൾ 2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഓട്ടോറിക്ഷയില്‍വച്ച്‌ എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ഡ്രൈവര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിപിന്‍ ലാലിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക് കോടതി അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും ചുമത്തിയിട്ടുമുണ്ട്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ ആറുമാസം അധിക ശിക്ഷ അനുഭവിക്കണം. 10,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്.

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ട് പോകും വഴിയായിരുന്നു അതിക്രമം. സംഭവദിവസം രാവിലെ കുട്ടിയെ പ്രതിയുടെ വാഹനത്തിലാണ് അമ്മ സ്‌കൂളിലേക്ക് അയച്ചത്. എന്നാല്‍, വൈകിട്ട് കുട്ടി തിരികെ എത്തിയത് മറ്റൊരാള്‍ ഓടിച്ച ഓട്ടോറിക്ഷയിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കടുത്ത പനി ബാധിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്.

ബന്ധുക്കളാണ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കൂടി നിര്‍ദേശിച്ച പ്രകാരം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ചു കുട്ടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എം മുഹസിന്‍ ഹാജരായി.

വീണ്ടും ക്രൂരത, നായയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍, തെളിവായ വീഡിയോ പകർത്തിയത് അയല്‍വാസി

Latest Videos
Follow Us:
Download App:
  • android
  • ios