മോഷണം പതിവ്, പാലക്കാട് വീട്ടിൽ സിസിടിവി സ്ഥാപിച്ച് അബ്ദുൽ ഗഫൂർ, ദൃശ്യങ്ങളിൽ കണ്ടത്! വീഡിയോ
വീടിന്‍റെ വാർപ്പിന് മുകളിൽ സ്ഥാപിച്ച കൂട്ടിൽ നിന്നാണ് പ്രാവുകൾ സ്ഥിരമായി മോഷണം പോയിരുന്നത്
പാലക്കാട്: പാലക്കാട് നൂറണിയിലെ അബ്ദുൽ ഗഫൂറിന്‍റെ വീട്ടിലെ സി സി ടി വിയിൽ കള്ളൻ കുടുങ്ങി. പ്രാവ് മോഷണം സ്ഥിരമായതോടെയാണ് അബ്ദുൽ ഗഫൂറർ വീട്ടിൽ സി സി ടി വി സ്ഥാപിച്ചത്. ഇതറിയാതെ വീണ്ടും മോഷണത്തിനെത്തിയ കള്ളനാണ് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞത്. വീടിന്‍റെ വാർപ്പിന് മുകളിൽ സ്ഥാപിച്ച കൂട്ടിൽ നിന്നാണ് പ്രാവുകൾ സ്ഥിരമായി മോഷണം പോയിരുന്നത്. ഇതോടെയാണ് വീട്ടിൽ സി സി ടിവി ക്യാമറ സ്ഥാപിച്ചതെന്ന് അബ്ദുൽ ഗഫൂർ വ്യക്തമാക്കി. സി സി ടി വി ദൃശ്യങ്ങളിലുള്ള മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ വീട്ടുകാർ.
രാഖിശ്രീയുടെ ആത്മഹത്യ; ആരോപണ വിധേയന് ഡിവൈഎഫ്ഐ ബന്ധമെന്ന് പ്രചാരണം, രൂക്ഷമായി പ്രതികരിച്ച് നേതൃത്വം
വീഡിയോ കാണാം
അതേസമയം വയനാട് നിന്നുള്ള മറ്റൊരു വാർത്ത കൽപ്ഫറ്റ നഗരത്തിലെ മൊബൈല്‍ഷോപ്പില്‍ എത്തി വിലകൂടിയ സ്മാര്‍ട്‌ഫോണും സ്മാര്‍ട് വാച്ചും കൈക്കലാക്കി മുങ്ങിയ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി എന്നതാണ്. കല്‍പ്പറ്റയിലെ ഇമേജ് മൊബൈല്‍സില്‍ നിന്നും 1,20,000 രൂപയുടെ സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ചെന്ന പരാതിയിലാണ് പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് എത്തി പിടികൂടിയത്. വൈത്തിരി വെട്ടിക്കാട്ട് വീട്ടില്‍ ജെറി ലൂയിസ് ജോസഫ് (33), പൊഴുതന വേങ്ങത്തോട് കുന്നില്‍ വീട്ടില്‍ ബി എസ് സുധീവ് എന്ന മനു (34) എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വാങ്ങിക്കാനെന്ന വ്യാജേന എത്തിയ ഇരുവരും സെയില്‍സ്മാന്‍റെ ശ്രദ്ധയില്‍പ്പെടാതെ ഫോണും സ്മാർട്ട് വാച്ചും കൈക്കലാക്കുകയായിരുന്നു. പ്രതികള്‍ മൊബൈല്‍ വാങ്ങിക്കാതെ പോയെങ്കിലും ഫോണും വാച്ചും നഷ്ടപ്പെട്ടത് പിന്നീടാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ജീവനക്കാർ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ ഇവരുടെ മോഷണം വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെ സി സി ടി വി ദൃശ്യങ്ങളുമായി ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ പിടിയിലായത്.