കേരളം നടുങ്ങിയ രാത്രി; പെരിയ ഇരട്ടക്കൊലപാതകക്കേസിന്‍റെ നാള്‍വഴി
14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി
2019 ഫെബ്രുവരി 17
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‍ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തി.
2019 ഫെബ്രുവരി 18
രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.
2019 ഫെബ്രുവരി 19
ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനെ അറസ്റ്റു ചെയ്തു. പീതാംബരനെ പാര്‍ട്ടി പുറത്താക്കി.
2019 ഫെബ്രുവരി 19
കൊലയാളി സംഘമെത്തിയ വാഹനത്തിന്‍റെ ഉടമ സജി ജോര്‍ജ് അറസ്റ്റില്‍.
2019 ഫെബ്രുവരി 21
പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ 5 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി.
2019 മാര്‍ച്ച് 02
അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്.പി. വി.എം. മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റി. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം.സാബു മാത്യുവിന് പകരം ചുമതല.
2019 മാര്‍ച്ച് 14
കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത്‍ലാലിന്‍റേയും വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
2019 മാര്‍ച്ച് 16
കേസില്‍ കല്യോട്ട് സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.
2019 മേയ് 14
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനും അറസ്റ്റില്‍.
2019 മേയ് 16
വിദേശത്ത് ഒളിവിലായിരുന്ന പ്രതി സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു.
2019 മേയ് 20
പെരിയ കേസില്‍ ക്രൈംബ്രാഞ്ച് കാഞ്ഞങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എ.പീതാംബരനടക്കം 14 പേരാണ് പ്രതികള്‍.
2019 സെപ്റ്റംബര്‍ 30
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫലപ്രദമായി അന്വേഷിച്ചില്ലെന്ന കാരണത്താല്‍ പോലീസിന്‍റെ കുറ്റപത്രം കോടതി റദ്ദാക്കി.
2019 ഒക്ടോബര്‍ 26
അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
2019 ഒക്ടോബര്‍ 29
13 പ്രതികളെ ഉള്‍പ്പെടുത്തി സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു.
2020 ജനുവരി 08
മുഖ്യപ്രതി പീതാംബരന്‍ ഉള്‍പ്പെടെ 10 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.
2020 മാര്‍ച്ച് 02
അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. കേസ് ഡയറി അടക്കമുളള നിര്‍ണായക രേഖകള്‍ സിബിഐക്കു കൈമാറിയില്ലെന്ന് സിബിഐ.
2020 ഓഗസ്റ്റ് 19
പെരിയ കൊലക്കേസില്‍ അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.
2020 ഓഗസ്റ്റ് 24
സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധി വൈകുന്നതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൃപേഷിന്‍റേയും ശരത്‍ലാലിന്‍റേയും കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചു.
2020 ഓഗസ്റ്റ് 25
സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുളള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തളളി.
2020 ഡിസംബര്‍ 01
സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തളളി. കേസ് ഡയറി കൈമാറാനും സുപ്രീംകോടതി ഉത്തരവ്.
2020 ഡിസംബര്‍ 15
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം തുടങ്ങി.
2021 മാര്‍ച്ച് 04
സിപിഎമ്മിന്‍റെ എച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ സിബിഐ പരിശോധന. കൊല നടന്ന ദിവസത്തെ ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ മിനുട്സ് പിടിച്ചെടുത്തു.
2021 ഒക്ടോബര്‍ 20
ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ സിബിഐ ചോദ്യംചെയ്തു.
2021 ഡിസംബര്‍ 01
ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 5 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു. കേസ് സിബിഐ ഏറ്റെടുത്തശേഷമുളള ആദ്യ അറസ്റ്റ്.
2021 ഡിസംബര്‍ 02
കെ.വി.കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു.
2021 ഡിസംബര്‍ 03
എറണാകുളം സിജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ അടക്കം 24 പ്രതികള്‍.
2022 ഡിസംബര്‍ 01
പ്രതികളുടെ പേരില്‍ വിചാരണക്കോടതി കുറ്റം ചുമത്തി.
2023 ഫെബ്രുവരി 02
എറണാകുളം സിബിഐ കോടതിയില്‍ വിചാരണ തുടങ്ങി.
2024 ഡിസംബര്‍ 23
കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ പൂര്‍ത്തിയായി.
2024 ഡിസംബർ 28
ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി. ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.