പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ

പീഡനവിവരം പെൺകുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു. 

Mother and lover arrested for pocso case prm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്. ഇതിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെയും കൂട്ടുപ്രതിയായി പൊലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ലോഡ്ജിൽ വെച്ചാണ് സംഭവമെന്ന് പൊലീസ്. പീഡനവിവരം പെൺകുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കൊയിലാണ്ടി സിഐ എം.വി. ബിജു, എസ്ഐ അനീഷ് വടക്കയിൽ, എഎസ്ഐ കെ.പി. ഗിരീഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ മൗര്യ, ഒ.കെ. സുരേഷ്, എസ് സിപിഒ മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 

തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

കണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂരിലെ കരാറുകാരനായ എ കെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പീഡന കേസിൽ 10 വർഷം തടവാണ് ശിക്ഷ. മറ്റ് വിവിധ വകുപ്പുകളിലായി 9 വർഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയതിനാൽ ഇനി 19 വർഷവും ദിലീപ് ജയലിൽ കഴിയണം. 2017  ഏപ്രിൽ  ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവ് മരിച്ച ശേഷം തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ വീട്ടിൽ  അതിക്രമിച്ച് കയറി ദിലീപ് ബലാത്സഗം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

Latest Videos
Follow Us:
Download App:
  • android
  • ios