സുഹൃത്തിനെ കൊന്ന് കാര്‍ വിളിച്ചുവരുത്തി മൃതദേഹം ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

ഇരുവരും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലെത്തുകയുമായിരുന്നു. സുഹൃത്തിനെ കൊന്ന ശേഷം ഹിതേഷ് തന്‍റെ പരിചയക്കാരനായ ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു. 

man killed friend over monetary dispute

ഗുവാഹത്തി: പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച യുവാവ് പിടിയില്‍. ഗുവാഹത്തിയില്‍ തന്നെയാണ് സംഭവം. ദീര്‍ഘകാലമായുള്ള സൗഹൃദമായിരുന്നു കൊല്ലപ്പെട്ട യുവാവും പ്രതി ഹിതേഷ് ദാസുമെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊല നടന്നതെന്നും പൊലീസ് അറിയിക്കുന്നു. ഇരുവരും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലെത്തുകയുമായിരുന്നു. സുഹൃത്തിനെ കൊന്ന ശേഷം ഹിതേഷ് തന്‍റെ പരിചയക്കാരനായ ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു. 

ഓണ്‍ലൈനില്‍ കാര്‍ ബുക്ക് ചെയ്യാതെ നേരിട്ട് വിളിക്കുകയായിരുന്നു. പരിചയമുള്ളതിനാല്‍ തന്നെ ഡ്രൈവറായ ഖാഗെൻ ദാസ് കാറുമായി എത്തി. കാറിലേക്ക് കയറും മുമ്പ് സംശയാസ്പദമായ രീതിയില്‍ ഒരു ചാക്കുകെട്ട് ഹിതേഷ് ഡിക്കിയില്‍ വച്ചു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ പന്നിയാണെന്നായിരുന്നു മറുപടി. 

ശേഷം കമാല്‍പൂരിലേക്കാണ് ഇരുവരും പോയത്. ഇവിടെ കാടിനകത്തായി ഒരിടത്ത് വണ്ടി നിര്‍ത്തിയ ശേഷം ചാക്കുകെട്ട് ഉപേക്ഷിച്ചു. ചാക്കില്‍ രക്തക്കറ കണ്ട് സംശയം തോന്നിയ ഖാഗെൻ ദാസ് ഇതെക്കുറിച്ച് ഹിതേഷിനോട് ചോദിച്ചു. പലതവണ ചോദിച്ചതോടെ ഹിതേഷ് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.

തുടര്‍ന്ന് ഖാഗെൻ ദാസാണ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടുന്നത്. 

'കാര്‍ ഡ്രൈവറാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ വണ്ടിയില്‍ തന്നെയാണ് മൃതദേഹം കൊണ്ടുപോയതെന്നും മറ്റ് അറിയാവുന്ന വിവരങ്ങളും കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്...'- ഗുവാഹത്തി പൊലീസ് കമ്മീഷ്ണര്‍ ദിഗന്ത ബോറ അറിയിച്ചു. കൊല്ലപ്പെട്ട യുവാവിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇദ്ദേഹവും പ്രതി ഹിതേഷും തമ്മില്‍ 12 വര്‍ഷത്തെ സൗഹൃദമുണ്ടെന്നും കമ്മീഷ്ണര്‍ അറിയിച്ചു.

Also Read:- പ്രണയബന്ധത്തെ എതിർത്തു; 17കാരിയും കാമുകനും അമ്മയെ കൊലപ്പെടുത്തി, വിദ​ഗ്ധമായി പിടികൂടി പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios