മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു; യുവതി പരാതിയുമായി കോടതിയിൽ
പെട്ടെന്ന് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ലക്ഷ്യമിട്ട് ഭര്‍ത്താവ് തന്നെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി
ഇൻഡോർ: പെട്ടെന്ന് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ലക്ഷ്യമിട്ട് ഭര്‍ത്താവ് തന്നെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. ഇൻഡോർ സ്വദേശിനിയായ യുവതിയാണ് പൂനെ സ്വദേശിയായ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയും പിന്നാലെ കേസെടുക്കാൻ നിര്‍ദേശിക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം പലപ്പോഴായി പലരുമായും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാൻ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉദ്ദേശിച്ചായിരുന്നു ഇയാൾ എന്നെ ഭാര്യ കൈമാറ്റത്തിനടക്കം നിര്‍ബന്ധിച്ചത്. മേലുദ്യോഗസ്ഥനുമായി കിടക്ക പങ്കിടാൻ എന്നെ പലപ്പോഴായി നിര്‍ബന്ധിച്ചു. ഇതിന് പുറമെ ഭര്‍തൃ സഹോദരൻ മോശമായി പെരുമാറി. ഇയാൾ പലപ്പോഴും എന്നെ മോശമായ രീതിയിൽ സമീപിച്ചു.
12 വയസുള്ള മകളുടെ മുന്നിൽ വച്ചു പോലും ഉപദ്രവമുണ്ടായി. ഇത് എതിര്‍ത്തപ്പോൾ മര്‍ദ്ദനമായിരുന്നു മറുപടി. ഒടുവിൽ സഹികെട്ട് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ അതിജീവിച്ച ശേഷവും ഭര്‍തൃവീട്ടിൽ നിന്ന് ഉപദ്രവം തുടര്‍ന്നു. ഇതോടെ 2022 ഓഗസ്റ്റിൽ താൻ വീട്ടിലേക്ക് മടങ്ങി. വീട്ടുകാരോട് ആദ്യം കാര്യം പറഞ്ഞിരുന്നില്ല. തുറന്ന് പറഞ്ഞതിന് പിന്നാലെ ഇൻഡോര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഭാര്യയെ ഉപദ്രവിക്കരുതെന്ന് എഴുതുവാങ്ങി പൊലീസ് വിട്ടയക്കുകയാണ് ഉണ്ടായതെന്നും യുവതിയുടെ പരാതിയിൽ പറയുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്നും ഉപദ്രവം ഉണ്ടായതോടെയാണ് യുവതി ഇൻഡര്‍ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി പരിശോധിക്കാൻ വനിതാ ക്ഷേമകാര്യ ഓഫീസറെ ചുമതലപ്പെടുത്തിയ കോടതി, ഈ റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും എതിരെ കേസെടുക്കാൻ നിര്‍ദേശിക്കുകയായിരുന്നു.