ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു; കർണാടകയിൽ മധ്യവയസ്കൻ ജീവനൊടുക്കി
എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപനത്ത തുടർന്ന് തൊഴിലിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
മുംബൈ: ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കർണാടക സ്വദേശിയായ മധ്യവയസ്കൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. മുംബൈയിൽ ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് തിരികെയെത്തിയത്. വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മുംബൈയിലെ ഹോട്ടലിൽ തൊഴിലാളിയായ ഇയാൾ അന്തർസംസ്ഥാന യാത്ര അനുവദിച്ചതിനെ തുടർന്നാണ് സ്വന്തം ഗ്രാമമായ മൂദാബദ്രിയിലെത്തിയത്.
മറ്റൊരു സംസ്ഥാനത്ത് എത്തിയതിനെ തുടർന്നാണ് ഇയാൾക്ക് നിർബന്ധിത ക്വാറന്റൈൻ നിർദ്ദേശിച്ചത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപനത്ത തുടർന്ന് തൊഴിലിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് പെൺമക്കളും ഭാര്യയുമുണ്ട് ഇയാൾക്ക്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു. ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഏപ്രിൽ 27 ന് അമ്പത് വയസ്സുള്ള വ്യക്തി ഹോസ്പിറ്റലിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചിരുന്നു.
മഹാപ്രളയം കഴിഞ്ഞ് രണ്ട് വർഷം; പമ്പയിലെ മണൽ നീക്കം എങ്ങുമെത്തിയില്ല, തടസം വകുപ്പുകളുടെ തർക്കം ...