പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

2016 ൽ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുണ്ടായി. കേസിൽ കവിത ജയിലിലുമായി. ഇതിനിടെ ഇവർ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതോടെ കവിത ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചു

malayali woman acid attack survivor dies one month after treatment in coimbatore vkv

കോയമ്പത്തൂർ ∙ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്.  ഭർത്താവ് ശിവകുമാർ (42) ആണ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചത്.

ആക്രമണത്തിൽ കവിതയ്ക്ക് 88 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. കോടതി വളപ്പിൽ വെച്ച് ഭാര്യയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ  സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയയവരാണ്. ലോറി ഡ്രൈവറാണ് കണ്ണംപാളയം സ്വദേശിയായ ശിവകുമാർ.  ഇവർക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.

കുടംബ പ്രശ്നമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പമില്ലായിരുന്നു. 2016 ൽ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുണ്ടായി. കേസിൽ കവിത ജയിലിലുമായി. ഇതിനിടെ ഇവർ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതോടെ കവിത ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചു. കുറെ നാള്‍ അന്വേഷിച്ചെങ്കിലും ശിവകുമാർ  ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മാർച്ച് 23ന് കവിത മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുമെന്ന വിവരം ശിവകുമാറിന് ലഭിക്കുന്നത്.

കോടതിയിൽ ഹാജരാകാനെത്തിയ കവിതയെ കാണാൻ ശിവകുമാറും മക്കളുമെത്തി.  പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ കവിത ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ ശിവകുമാർ കൈവശം സൂക്ഷിച്ചിരുന്ന ആസിഡ് കവിതയ്ക്ക് നേരെ എറിയുകയായിരുന്നു.   ഗുരുതരമായി പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ ഉടനെ പ്രവേശിപ്പിച്ചു. നിരവധി പ്ലാസ്റ്റിക് സർജറികൾ നടത്തിയെങ്കിലും യുവതി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.

Read More : ഹംദാന്‍റെ ദേഹത്തേക്ക് കല്ല് വീണത് മഴയിൽ മണ്ണിടിഞ്ഞ്, ഏഴുവയസുകാരന്‍റെ വിയോഗത്തിൽ വിതുമ്പി നാട്
 

Latest Videos
Follow Us:
Download App:
  • android
  • ios