മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും, സ്പര്‍ശനത്തിനും മറ്റും എതിരെ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട വയ്പൂരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും, സ്പര്‍ശനത്തിനും മറ്റും എതിരെ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിനെതിരെ മദ്രസയില്‍ പരാതി പറഞ്ഞിട്ടും ഇയാളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ നിയമത്തിന്‍റെ വഴി സ്വീകരിച്ചത്. പെരുമ്പട്ടി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.
ഇതില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മദ്രസയില്‍ നിന്ന് തന്നെയാണ് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്. കുട്ടികളുടെ രഹസ്യമൊഴി അടക്കം ശേഖരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. മദ്രസ അധ്യാപകനെ നാളെ റിമാന്‍റ് ചെയ്തേക്കും.