കൊൽക്കത്തയിൽ മാലിന്യം ശേഖരിക്കാനെത്തിയവർ കണ്ടത് പ്ലാസ്റ്റിക് കവറിൽ സ്ത്രീയുടെ ശിരസ്
വെള്ളിയാഴ്ച രാവിലെ മാലിന്യം ശേഖരിക്കാനെത്തിയവരാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ ശിരസ് കണ്ടെത്തിയത്
Representative image
കൊൽക്കത്ത: മാലിന്യം തള്ളുന്ന സ്ഥലത്ത് പ്ലാസ്റ്റിക കവറിൽ കണ്ടെത്തിയത് സ്ത്രീയുടെ അറുത്തുമാറ്റിയ ശിരസ്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ടോളിഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. മാലിന്യം ശേഖരിക്കാനെത്തിയവരാണ് ഗ്രഹാം റോഡിന് സമീപത്തെ മാലിന്യക്കൂനയിൽ നിന്ന് സ്ത്രീയുടെ ശിരസ് കണ്ടെത്തിയത്.
വിവരം പൊലീസിൽ അറിയിച്ചതിന് പിന്നാലെ മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥർ അടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗം എം ആർ ബാംഗൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹഭാഗം കണ്ടെത്തിയതായും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്.
കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേൽൻ പരിധിയിലെ 95ാം വാർഡിലാണ് അറുത്ത് മാറ്റിയ നിലയിൽ ശിരസ് കണ്ടെത്തിയത്. ഗോൾഫ് ഗ്രീൻ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശേഷിക്കുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്താനും ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയതായാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം