അമ്മയുടെ കാമുകന്‍റെ ക്രൂരതയില്‍ പൊലിഞ്ഞത് എട്ടുവയസുകാരന്‍റെ ജീവന്‍; വിചാരണ ഇന്ന് തുടങ്ങും

എട്ടുവയസുകാരന്‍റെ സഹോദരന്‍ സോഫയില്‍ മുത്രമോഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് ചെയ്ത മര്‍ദ്ദനം മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. 

Kerala 7 year old boy brutally attacked by stepfather dies case trial details

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രതി അരുണ്‍ ആനന്ദ് നേരിട്ട് ഹാജരായാകും കുറ്റപത്രം വായിച്ചുകേള്‍ക്കുക. തൊടുപുഴ അഡീഷണന്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എട്ടുവയസുകാരന്‍റെ സഹോദരന്‍ സോഫയില്‍ മുത്രമോഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് ചെയ്ത മര്‍ദ്ദനം മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. എട്ടുവയസ്സുകാരനെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. 

ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കേസില്‍ അരുണ്‍ ആനന്ദ് പിടിയിലാകുന്നത് 2019 മാർച്ച് 30ന്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുന്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പോലീസിനോട് സമ്മതിച്ചു. ഇതിന്‍റെയോക്കെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. 

ഈ കുറ്റപത്രം അരുണ്‍ ആനന്ദിനെ വായിച്ചുകേള്‍പ്പിക്കും. വിചാരണയുടെ ആദ്യഘട്ടമാണിത്. മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അരുൺ ആനന്ദ് ഇപ്പോൾ തിരുവനന്തപുരം ജയിലിൽ ആണുള്ളത്. ഇതുവരെ കേസ് പരിഗണിച്ചപ്പോൾ എല്ലാം ജയിലിൽ നിന്നും ഓൺലൈനായി ഹാജരാവുകയായിരുന്നു. 

എന്നാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സാഹചര്യത്തിൽ അരുൺ ആനന്ദിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ തൊടുപുഴ അഡിഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്. മരിച്ച കുട്ടിയുടെ പിതാവിന്‍റെ മരണം കൊലപാതകം ആണെന്ന് ഈയിടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.

മണാലിയിൽ നിന്ന് വാങ്ങി, റോഡ്മാർ​ഗം ദില്ലിയിൽ, ട്രെയിനിൽ കേരളത്തിൽ; ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി, ചോദ്യം ചെയ്യലിൽ പതറിയതോടെ പിടിവീണു
 

Latest Videos
Follow Us:
Download App:
  • android
  • ios