സർക്കാർ അനുമതിയില്ലാതെ സിബിഐ റെയ്‍ഡ് നടത്തരുത്: ഉത്തരവ് റദ്ദാക്കി ജഗൻ മോഹൻ റെഡ്ഡി
സംസ്ഥാനത്തിന്‍റെ അധികാര പരിധിക്കുളളിൽ നടക്കുന്ന കേസുകളിൽ സിബിഐക്ക് ഇടപെടാനാകില്ലെന്നും സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോക്ക് മാത്രമേ റെയ്ഡുകൾ നടത്താനാകൂ എന്നുമായിരുന്നു വിവാദ ഉത്തരവ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ പരിശോധനകൾ നടത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി റദ്ദാക്കി. കഴിഞ്ഞ വർഷം നവംബറിൽ ചന്ദ്രബാബു നായിഡു ഇറക്കിയ ഉത്തരവാണ് ജഗൻ മോഹൻ റെഡ്ഡി തിരുത്തിയത്.
സംസ്ഥാനത്തിന്‍റെ അധികാര പരിധിക്കുളളിൽ നടക്കുന്ന കേസുകളിൽ സിബിഐക്ക് ഇടപെടാനാകില്ലെന്നും സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോക്ക് മാത്രമേ റെയ്ഡുകൾ നടത്താനാകൂ എന്നുമായിരുന്നു വിവാദ ഉത്തരവ്. അഴിമതി ആരോപണങ്ങൾ കാരണം സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് നിബന്ധന ഏർപ്പെടുത്താനുളള കാരണമായി ചന്ദ്രബാബു നായിഡു വിശദീകരിച്ചിരുന്നത്.