ഇന്‍ഷൂറന്‍സ് ഏജന്‍റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്‍റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി കേസ്. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്‍റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പോളിസി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീയെ വിളിച്ചുവരുത്തിയാളും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍ എന്നാണ് പൊലീസ് പറയുന്നത്. വികാസ് ജന്‍ഗു എന്നയാളാണ് പ്രധാന പ്രതി, ജിതേന്ദ്ര ചൌദരി, നിതിന്‍ എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചിലിലാണ്. ഇവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
'വികാസാണ് എന്നെ ഹോട്ടലിലേക്ക് അയാളുടെ പരിചയത്തിലെ ഒരു ഹെഡ് മാസ്റ്റര്‍ക്ക് പോളിസി എടുക്കണം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. അവിടെ അയാളും രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇത് പുറത്ത് പറഞ്ഞാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- ഇന്‍ഷൂറന്‍സ് ഏജന്‍റ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഐപിസി 376 ഡി ( കൂട്ട ബലാത്സംഗം), ഐപിസി 506 ( ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
75 വയസുകാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു, ഇടുക്കിയിൽ 14 കാരൻ പിടിയിൽ
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് ഏഴ് വർഷം തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അദ്ധ്യാപകനായിരിക്കേയാണ് അബൂബക്കർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
2016 ജനുവരി മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ക്ലാസിനകത്ത് കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരനാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശമനുസരിച്ച് മഞ്ചേരി പൊലീസ് കേസ്സെടുത്തു.