സ്റ്റാഫ് കാന്‍റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; ഇന്ത്യന്‍ വംശജനായ യുവാവിനെ സിറ്റി ബാങ്ക് പുറത്താക്കി

പരസ് ഷാ എന്ന മുപ്പത്തിയൊന്നുകാരനായ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി കാന്‍റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. എത്ര സാന്‍വിച്ചുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് ബാങ്ക് വിശദമാക്കിയിട്ടില്ല

high earning city group banker suspended for stealing sandwiches from staff canteen

ലണ്ടന്‍: ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപയിലേറെ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥനെ സിറ്റിബാങ്ക് പുറത്താക്കി. സ്റ്റാഫ് കാന്‍റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചതിനെ തുടര്‍ന്നാണ് പിരിച്ച് വിട്ടതെന്നാണ് ബാങ്ക് വിശദമാക്കുന്നത്. സിറ്റി ഗ്രൂപ്പ് ബാങ്കിന്‍റെ ആഫ്രിക്ക, മധ്യേഷ, യൂറോപ്പിന്‍റെ ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ്  നടപടി. 

പരസ് ഷാ എന്ന മുപ്പത്തിയൊന്നുകാരനായ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി കാന്‍റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. എത്ര സാന്‍വിച്ചുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് ബാങ്ക് വിശദമാക്കിയിട്ടില്ല. യൂറോപ്പിലെ തന്നെ ട്രേഡ് മാര്‍ക്കറ്റില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്നയാളാണ് പരസ് ഷാ. പ്രവര്‍ത്തനമകവിന് മുന്‍നിര്‍ത്തിയാണ് സമാന ജോലികള്‍ ചെയ്യുന്നവരേക്കാള്‍ പരസിന് ഉയര്‍ന്ന ശമ്പളം നല്‍കിയിരുന്നത് സിറ്റി ബാങ്ക് വ്യക്തമാക്കി. 

സിറ്റി ബാങ്കിലെ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെ വാര്‍ഷിക ബോണസുകള്‍ നല്‍കാന്‍ കാലതാമസം നേരിട്ടതിന് പിന്നാലെയാണ് പരസ് ഷായ്ക്കെതിരെയുള്ള നടപടിയെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ബാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് 2010ലാണ് ഇക്കണോമിക്സ് ബിരുദം നേടിയ പരസ് 2017ലാണ് സിറ്റി ബാങ്കില്‍ സേവനം തുടങ്ങിയത്. എച്ചഎസ്ബിസിയിലും പരസ് ഇതിന് മുന്‍പ് ജോലി ചെയ്തിട്ടുണ്ട്. 

സിറ്റി ബാങ്കില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തപ്പെട്ടയാളാണ് പരസ്. സിറ്റി ബാങ്കിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ കാന്‍റീനില്‍ നിന്നുമാണ് ഇയാള്‍ സാന്‍വിച്ച് മോഷ്ടിച്ചതെന്നാണ് ആരോപണം. കമ്പനിയുടെ റിസ്ക് ബോണ്ടുകളുടെ നിക്ഷേപങ്ങളായിരുന്നു പരസ് കൈകാര്യം ചെയ്തിരുന്നത്. ഇത് ആദ്യമായല്ല ലണ്ടനിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന ആദ്യത്തെയാളല്ല പരസ് ഷാ. അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്കില്‍ നിന്ന് യാത്രാ ബത്ത വകമാറ്റി സ്വന്തമാക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ ഇതിന് മുന്‍പ് പിരിച്ച് വിട്ടിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios