കോളേജ് വിദ്യാർഥിനി പ്രസവിച്ചു, സ്കൂളിലെ ലാബിൽ വച്ച് പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ, റിമാൻഡ് ചെയ്തു

കെമിസ്ട്രി ലാബിൽ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു

GOVT School Chemistry teacher arrested in Tamil Nadu POCSO Case

ചെന്നൈ: തമിഴ്നാട്ടിൽ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കടലൂരിലെ സർക്കാർ സ്കൂൾ അധ്യാപകനാണ്  പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ 17കാരി ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

കടലൂരിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലർസെൽവൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബിൽ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. മാർച്ച് 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജിൽ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios