കുട്ടികളുടെ വഴക്കിന്‍റെ പേരില്‍ മുതിര്‍ന്നവര്‍ തമ്മില്‍ തല്ലി; അയല്‍വാസികള്‍ യുവതിയെ കൊലപ്പെടുത്തി

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എട്ടും 12ഉം വയസുള്ള കുട്ടികള് തമ്മില്‍ വഴക്കുണ്ടായി. കുട്ടികളുടെ വഴക്കില്‍ ഇരു കുട്ടികളുടെയും അമ്മമാര്‍ ഇടപെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു.

four arrested in delhi for murdering neighbour over childrens argument

ദില്ലി:  ദില്ലിയില്‍ കുട്ടികള്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍ തല്ലും. മര്‍ദ്ദനത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടു. നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ  ആണ് ദാരുണമായ സംഭവമുണ്ടായത്. യുവതിയെ കൊലപ്പെടുത്തിയതിന് അയല്‍ക്കാരായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എട്ടും 12ഉം വയസുള്ള കുട്ടികള് തമ്മില്‍ വഴക്കുണ്ടായി. കുട്ടികളുടെ വഴക്കില്‍ ഇരു കുട്ടികളുടെയും അമ്മമാര്‍ ഇടപെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു. വാക്കേറ്റത്തിനിടെ അയല്‍മാസികളുടെ മര്‍ദ്ദനമേറ്റ് യുവതി കൊല്ലപ്പെടുകയായിരുന്നു.

ഒരു കുട്ടിയുടെ അമ്മയും അമ്മാവനുമടക്കം നാല് പേര്‍ ചേര്‍ന്നാണ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് യുവതിയെ മര്‍ദ്ദിച്ച അയല്‍വാസികളായ നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 52 കാരിയടക്കം രണ്ട് യുവതികളും രണ്ട് പുരുഷന്മാരുമാണ്  പൊലീസിന്‍റെ പിടിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More :  നദിക്കരയിലെ പ്രാര്‍ത്ഥനയ്ക്കിടെ പ്രളയം; കൊല്ലപ്പെട്ടത് 14 പേര്‍, ഒഴുക്കില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍

Latest Videos
Follow Us:
Download App:
  • android
  • ios