മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി, അറസ്റ്റ്  

സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്.

father killed his four year old child in mavelikkara  alappuzha apn

ആലപ്പുഴ : പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീ മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. 

രാത്രി എട്ടരയോടെയാണ് നാടിനെ ആകെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. വലിയ കരച്ചിലും ശബ്ദവും കേട്ട് തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62)  ഓടിച്ചെല്ലുമ്പോൾ വീടിൻ്റെ സിറ്റ്ഔട്ടിൽ സോഫയിൽ വെട്ടേറ്റ് കിടക്കുന്ന പേരക്കുട്ടി നക്ഷത്രയാണ് കണ്ടത്. ബഹളം വെച്ചു കൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

read more നിയമലംഘനങ്ങളിൽ കുറവ്, മൂന്നാം ദിനം എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449 പേര്‍

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീ മഹേഷ്. അച്ഛൻ ശ്രീ മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. പുനർ വിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ പെണകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios